നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലെ ലില്ലിക്കുട്ടിയായിട്ടാണ് സ്റ്റെഫിയെ ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചയം. സീരിയല്‍ പ്രേക്ഷകപ്രീതിയോടെ മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. താരത്തിന്റെ കുടുംബത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും അറിയാം.
ഫ്ളവേഴ്സിലെ അരയന്നങ്ങളുടെ വീട് എന്ന സീരിയലില്‍ ലില്ലിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മുന്നേറുന്ന നായികയാണ് സ്റ്റെഫി ലിയോണ്‍. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം നര്‍ത്തകി കൂടിയാണ്. കോഴിക്കോട് സ്വദേശിനിയായ താരം ചെറുപ്പം മുതല്‍ ക്ലാസിക്കല്‍ ഡാന്‍സ് അഭ്യസിക്കുന്നുണ്ട്. ഇപ്പോള്‍ കോഴിക്കോട് സ്വന്തമായി ഡാന്‍സ് സ്‌കൂളും നടത്തുന്ന സ്‌റ്റെഫി വിവാഹിതയാണ്. മലയാള സിനിമ സംവിധായകനായ ലിയോണ്‍ കെ തോമസാണ് സ്റ്റെഫിയുടെ ഭര്‍ത്താവ്. ദമ്പതികള്‍ ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്.
സിനിമയിലൂടെയാണ് സ്റ്റെഫി വെളളിത്തിരയിലേക്ക് എത്തിയത്. മാനസവീണ, അഗ്‌നിപുത്രി തുടങ്ങിയ സീരിയലുകളില്‍ തിളങ്ങിയ താരം പിന്നീട് വിവാഹിത, ഇഷ്ടം സാഗരം സാക്ഷിയായി തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. വളരെ കുറച്ചു സീരിയലുകള്‍ മാത്രമാണ് താരം ചെയ്തതെങ്കിലും എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോള്‍ഡായും നാടനായുമൊക്കെയുളള കഥാപാത്രങ്ങള്‍ താരം തന്‍മയത്തത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. സാഗം സാക്ഷി എന്ന പരമ്പരയില്‍ ഇരട്ടവേഷങ്ങളില്‍ നായികയായും വില്ലത്തിയായും താരം തിളങ്ങിയിരുന്നു. സീരിയിലില്‍ അഭിനയിക്കുന്നതിനിടെ ഭര്‍ത്താവ് ലിയോണ്‍ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ലൈഫ് എന്ന ചിത്രത്തിലും സ്റ്റെഫി അഭിനയിച്ചിരുന്നു.
തന്റെ ചുരുണ്ട മുടി കണ്ടാണ് തന്നെ കൂടുതല്‍ പേരും തിരിച്ചറിയുന്നതെന്നും താരം പറയുന്നു. വിവാഹ ശേഷവും സ്‌ക്രീനില്‍ സജീവയായ സ്‌റ്റെഫിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് ഭര്‍ത്താവാണ്. തന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് ഭര്‍ത്താവ് ലിയോണ്‍ എന്നും സന്തോഷം നിറഞ്ഞതാണ് തന്റെ ജീവിതമെന്നും സ്റ്റെഫി പറയുന്നു. അഭിനേത്രി എന്നതിലുപരി അഡ്വക്കേറ്റായ സ്റ്റെഫി ഇപ്പോള്‍ ഹൈക്കോര്‍ട്ടില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്.
പ്രായഭേദമില്ലാതെ പ്രായമായവരും ചെറുപ്പക്കാരും ഒരുപോലെ അരയന്നങ്ങളുടെ വീടും സീരിയലിലെ തന്റെ കഥാപാത്രത്തെയും സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. തിരക്കുകളൊക്കെ കഴിഞ്ഞാല്‍ ഭര്‍ത്താവുമൊത്ത് യാത്ര പോകാനാണ് സ്റ്റെഫിക്ക് ഏറെയിഷ്ടം.
വിദേശ രാജ്യങ്ങളിലൊക്കെ പോയിട്ടുണ്ടെങ്കിലും തന്റെ ഫേവറിറ്റ് ട്രിപ്പ് ഗോവയിലേക്കുള്ളതായിരുന്നുവെന്നാണ് സ്റ്റെഫി പറയുന്നത്. എന്നാലും മൂന്നാറാണ് തന്റെ എവര്‍ ടൈം ഫേവറിറ്റ് ഡെസ്റ്റിനേഷനെന്നും താരം പറയുന്നു. ഇനി ഒരു സ്വിറ്റ്‌സര്‍ലന്റ് യാത്രയാണ് സ്റ്റെഫിയുടെ ആഗ്രഹം.