കുട്ടിക്കാലം മുതല്‍ സിനിമാ സീരിയല്‍ രംഗത്ത് സജീവമാണ് നടി നമിത പ്രമോദ്. സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഇപ്പോള്‍ മുന്‍നിര നായകന്‍മാരുടെ നായികയായിട്ടാണ് തിളങ്ങുന്നത്. ദിലീപ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, പൃഥിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ മുന്‍നിര നടന്‍മാരുടെ എല്ലാം നായികയായി നമിത അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തി കുറച്ചു നാളുകള്‍ക്കുളളില്‍ തന്നെ മുന്‍നിര നടിയായി മാറാന്‍ നമിത പ്രമോദിന് കഴിഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് പുതിയ വീട് വച്ചതിന്റെ സന്തോഷം പങ്കുവച്ച് താരം എത്തിയിരുന്നു. പാലുകാച്ചലിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷം താരം പങ്കുവച്ചത്. നമിതയുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ നിരന്തം ചോദിക്കാറുണ്ട്. ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം.
അമ്മയും അച്ഛനും തന്നെ വിവാഹ കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കാറില്ലെന്ന് നമിത പറയുന്നു.ഞാന്‍ കേപ്പബിളാണെന്ന് തോന്നുമ്പോള്‍ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നും അതല്ലാതെ ഭര്‍ത്താവിനെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ല എന്നാണ് അവരുടെ നിലപാടെന്ന് താരം. 26 വയസാകുമ്പോഴേക്കും മാത്രമേ എനിക്ക് ആ പക്വത ലഭിക്കൂ എന്നതാണ് എന്റെ കണക്കുകൂട്ടല്‍. ജീവിതത്തില്‍ കഴിയുന്നത്ര അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകണം. ഡിവോഴ്‌സ് പോലെയുള്ള കാര്യങ്ങളില്‍ എനിക്ക് ഒട്ടും താല്പര്യമില്ല. വിവാഹ ശേഷം കുടുംബം, കുഞ്ഞു എന്നിവ നോക്കാന്‍ പക്വത വേണം. അതില്ലാതെ ഇപ്പോള്‍ വിവാഹം കഴിച്ചിട്ട് കാര്യമില്ല.
തന്നെ കണ്ടാല്‍ കൂളാണ് എന്നൊക്കെ തോന്നുമെങ്കിലും ടെന്ഷന്റെ കാര്യത്തില്‍ ഉസ്താദാണ് താനെന്ന് നമിത പറയുന്നു. പക്ഷേ എല്ലാ കാര്യത്തിലും സൊല്യൂഷനുണ്ടെന്ന വിശ്വാസം എനിക്കുണ്ട്. ടെന്‍ഷന്‍ കൂടി കഴിഞ്ഞാല്‍ ഉറങ്ങാന്‍ കൂടി കഴിയില്ല. എന്നാല്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളില്‍ എല്ലാം ഞാന്‍ തന്നെയാണ് സൊല്യൂഷന്‍ കണ്ടെത്തിയത്. താരത്തിന്റേത് മികച്ച തീരുമാനമാണ് എന്നാണ് ആരാധകരുടെയും അഭിപ്രായം.