മലയാളികളുടെ പ്രിയ നടിയാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെയാണ് നടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തമിഴിലും മുക്ത തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തമിഴില്‍ വിശാലിനൊപ്പം അഭിനയിച്ച ' താമരഭരണി' എന്ന ചിത്രം അവിടെയും മുക്തയ്ക്ക് ആരാധകരെ നേടികൊടുത്തു. ആ സിനിമയിലെ കറുപ്പാന കയ്യാലെ എന്ന പാട്ട് കേരളത്തിലും തമിഴ്നാട്ടിലും ഒരേ പോലെ ഹിറ്റായിരുന്നു.
വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം സീരിയലുകളിലും ടെലിവിഷന്‍ പ്രോഗ്രാമുകളിലും സജീവമായിരുന്നു. പ്രശസ്ത പിന്നണി ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും കിയാര എന്ന് പേരുളള ഒരു പെണ്‍കുഞ്ഞും ഉണ്ട്.
ഇപ്പോഴിതാ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്കുളള തന്റെ വരവ് ആരാധകരുമായി പങ്കുവെയ്ക്കുകയാണ് മുക്ത. വിനീത് നായകനായ കുരുവി പാപ്പ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് എന്നും തന്നെ സപ്പോര്‍ട്ട് ചെയ്ത ഭര്‍ത്താവ് റിങ്കുവിനും മകള്‍ കിയാരയ്ക്കും നന്ദി എന്നും പറഞ്ഞാണ് കുരുവി പാപ്പയുടെ പോസ്റ്ററുകള്‍ താരം പങ്കുവെച്ചത്. നിരവധി പേരാണ് മുക്തയ്ക്ക് ആശംസകള്‍ അറിയിച്ച് കമന്റുകള്‍ രേഖപ്പെടുത്തുന്നത്.
ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കുരുവി പാപ്പ. വിനീത്, കൈലാഷ്, ഷെല്ലി കിഷോര്‍ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.സീറോ പ്ലസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബഷീര്‍ കെ കെ നിര്‍മ്മിക്കുന്ന സിനിമയാണ് കുരുവി പാപ്പ.
സിനിമകളില്‍ നിന്ന് മാറി നില്‍ക്കുന്ന കാലയളവില്‍ മുക്ത സീരിയല്‍ രം?ഗത്ത് സജീവമായിരുന്നു. ഫ്‌ലവേഴ്‌സ് ചാനലിലെ കൂടത്തായി എന്ന സീരിയലിലൂടെയാണ് മുക്ത സീരിയല്‍ രംഗത്തേക്ക് കടക്കുന്നത്. യഥാര്‍ത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയുള്ള സീരിയല്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. നിലവില്‍ ഏഷ്യാനെറ്റില്‍ നമ്മള്‍ എന്ന സീരിയലില്‍ മുക്ത അഭിനയിക്കുന്നുണ്ട്