മിനിസ്‌ക്രീനിലൂടെയെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മിയ. താരത്തിന്റെ വിവാഹനിശ്ചയം കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് നടന്നത്. നിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് താരം വിവാഹിതയാകാന്‍ ഒരുങ്ങുന്നുെവന്ന് ആരാധകര്‍ അറിഞ്ഞത്. ലോക്ഡൗണ്‍ സമയത്ത് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച് ഇവര്‍ എത്തിയിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തലാണ് തങ്ങളുടെ വിവാഹത്തെക്കുറിച്ചുളള വിശേഷങ്ങള്‍ ഇരുവരും പങ്കുവച്ചത്.
അശ്വിന്‍ പറഞ്ഞത് മിയയെക്കുറിച്ച് അഭിമുഖത്തില്‍ അശ്വിന്‍ വാചാലനായിരുന്നു. നല്ല ക്യൂട്ടാണ് മിയ. ഡ്രൈവിംഗ്, സ്‌പോര്‍ട്‌സ്, ഇങ്ങനെ ഞങ്ങള്‍ക്ക് ചില കോമണ്‍ ഇഷ്ടങ്ങളുണ്ട്. പിന്നെ ഞാന്‍ കുക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവള്‍ വെറൈറ്റി ഫുഡ് കഴിക്കാനും ഞാന്‍ അധികം സംസാരിക്കുന്ന ആളല്ല. സംസാരം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവള്‍ക്ക് സന്തോഷം വന്നാല്‍ എഫ്എം റേഡിയോ ഓണ്‍ ചെയ്തു വച്ചത് പോലെയാണ് പറഞ്ഞു കൊണ്ടേയിരിക്കും. ഒരുപാട് പ്രത്യേകതകള്‍ കുറച്ച് ഒര്‍ത്തഡോക്‌സ് ചിന്താഗതിക്കാരിയാണ് താനെന്ന് മിയ പറയുന്നു. വീട്ടുകാരും അങ്ങനെയാണ്. അപ്പു (അശ്വിന്‍) പക്ഷെ വളരെ ഫോര്‍വേര്‍ഡ് ആണ്. ഫ്രീ മൈന്‍ഡ് ആണ്. മിണ്ടി മിണ്ടി അങ്ങ് ഇരിക്കുമ്പോള്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പ്രത്യേകതകള്‍ ഈ ആള്‍ക്ക് ഉണ്ടെന്ന് മനസ്സിലായി.
മേയ് പത്തൊന്‍പത്തിനു വിവാഹ നിശ്ചയത്തിനു അശ്വിന്റെ എറണാകുളത്തെ ഫ്‌ലാറ്റിലേക്ക് പോകുമ്പോള്‍ ഞാന്‍ തന്നെയാണ് ഡ്രൈവ് ചെയ്തതെന്ന് മിയ പറഞ്ഞിരുന്നു.കൂടെ കൊണ്ട് പോകുന്ന ഡ്രൈവര്‍ പറഞ്ഞെങ്ങാനും ഇനി മറ്റാരും അറിയണ്ട എന്ന് കരുതിയായിരുന്നു അത്. അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അതെന്നും മിയ വ്യക്തമാക്കുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമയില്‍ തുടരുമോ കല്യാണം കഴിഞ്ഞു എന്നെ സിനിമയിലേക്ക് ഇനി വിടുമോ എന്ന് ചോദിച്ചപ്പോള്‍ അശ്വിന്റെ മറുപടി ഇതായിരുന്നു. 'അതെന്തിനാണ് ഇത്രയും നാള്‍ മിയ ഇഷ്ടത്തോടെ ചെയ്ത കാര്യമല്ലേ അഭിനയം തുടരുന്നതില്‍ എന്താണ് കുഴപ്പം എന്നായിരുന്നു അശ്വിന്‍ ചോദിച്ചത്. മുന്‍പ് വിവാഹശേഷം ഹണിമൂണിന് പോകുന്നതിനെക്കുറിച്ചും ഇരുവരും പറഞ്ഞിരുന്നു.