Latest News

നിനക്ക് കുറച്ച് പ്രായം കുറഞ്ഞ് പോയി അല്ലെങ്കില്‍ നിന്നെ എന്റെ ഭാര്യയാക്കുമെന്ന് തമാശയായി പറയുമായിരുന്നു; ദിലീപ് അത്ഭുതപ്പെടുത്തുന്ന നടനാണെന്ന് നടി മന്യ

Malayalilife
topbanner
നിനക്ക് കുറച്ച് പ്രായം കുറഞ്ഞ് പോയി അല്ലെങ്കില്‍ നിന്നെ എന്റെ ഭാര്യയാക്കുമെന്ന് തമാശയായി പറയുമായിരുന്നു; ദിലീപ് അത്ഭുതപ്പെടുത്തുന്ന നടനാണെന്ന് നടി മന്യ

ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് ത്തെിയ നടിയാണ് മന്യ. ജോക്കര്‍, കുഞ്ഞിക്കൂനന്‍, അപരിചിതന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മന്യ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ജോക്കര്‍, കുഞ്ഞിക്കൂനന്‍ എന്നീ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായിരുന്നു മന്യ. ദിലീപ് ഒരു അത്ഭുത നടന്‍ ആണെന്ന് മന്യ പറയുന്നു. ഒരുപാട് കഠിന പ്രയത്നം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലെ വേഷത്തെക്കുറിച്ചു താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. മന്യ ജോക്കറിന്റെ ലൊക്കേഷനില്‍ സംഭവങ്ങള്‍ ബീഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം പങ്കുവച്ചത്. 

തെലുങ്കിലായിരുന്നു എന്റെ ആദ്യ സിനിമ. അതിന് ശേഷമാണ് ലോഹി സാറിന്റെ അസോസിയേറ്റ് ആയിരുന്ന ബ്ലെസിയും ക്യാമറമാന്‍ വേണുഗോപാല്‍ സാറും ജോക്കറിലേക്ക് ഒരു നായികയെ കണ്ടുപിടിക്കാനായി ഹൈദരാബാദില്‍ എത്തിയിരുന്നു. അത് എത്ര വലിയ പ്രൊജക്ട് ആണെന്ന് എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു. ലോഹി സാറിനെ കുറിച്ചോ സിനിമയിലെ മറ്റെന്തിനെ കുറിച്ചോ എനിക്ക് അറിയില്ലായിരുന്നു. ജോക്കര്‍ ആണ് എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്ന്. ബഹദൂര്‍ക്ക ഒരു സീനില്‍ കരയുന്നുണ്ട്. ആ സീന്‍ സെറ്റിലിരുന്ന് ഞാന്‍ ലൈവ് ആയി കാണുകയാണ്. ആ രംഗം കണ്ട് യഥാര്‍ഥത്തില്‍ ഞാന്‍ കരഞ്ഞ് പോയി. മന്യ നിനക്ക് കുറച്ച് പ്രായം കുറഞ്ഞ് പോയി. അല്ലെങ്കില്‍ നിന്നെ എന്റെ ഭാര്യയാക്കുമെന്ന് ബഹദൂര്‍ക്ക തമാശയായി പറയുമായിരുന്നു. ശരിക്കും അഭിനയം പഠിച്ചത് ജോക്കര്‍ എന്ന സിനിമയിലൂടെ ആയിരുന്നു.

ജോക്കറിന്റെ ഷൂട്ടിങ്ങിനിടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരുപാട് അനുഭവങ്ങളുണ്ട്. ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്. ദിലീപ് അല്ലാതെ മറ്റൊരു നടന്‍ കുഞ്ഞിക്കൂനന്‍ പോലൊരു സിനിമയിലെ വേഷം ചെയ്യാന്‍ ഉണ്ടാവില്ല. എന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്. കഠിനാധ്വാനം ചെയ്തൊരു മൂവിയായിരുന്നു ജോക്കര്‍. രാവിലെ വന്ന് ലോഹി സാറും ബ്ലെസിയേട്ടനും മലയാളത്തിലെ എന്റെ ഡയലോഗുകള്‍ പഠിപ്പിച്ച് തരുമെന്നും മന്യ പറയുന്നു. 

Read more topics: # actress manya,# about dileep
actress manyaabout dileep

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES