അമ്മയുടെ ജന്മദിനം ആഘോഷമാക്കി നടി മന്യ; വീഡിയോ പങ്കുവച്ച് താരം

Malayalilife
topbanner
 അമ്മയുടെ ജന്മദിനം ആഘോഷമാക്കി നടി മന്യ; വീഡിയോ പങ്കുവച്ച് താരം

ജോക്കര്‍ സിനിമ കണ്ടവര്‍ ആരും ചിത്രത്തിലെ സുന്ദരിയായ നായികയെ മറക്കാന്‍ സാധ്യതയില്ല.  ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ ഇതുവരെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജോക്കറിലൂടെ മലയാളത്തിലെത്തിയ താരം പിന്നീട് നിരവധി മലയാളചിത്രങ്ങളില്‍ ഭാഗമായി. ജോക്കറിലെ പ്രകടനത്തിന് കേരള ക്രിട്ടിക്‌സ് അവാര്‍ഡ് മന്യയ്ക്ക് ലഭിച്ചിരുന്നു.

2008 ല്‍ സത്യ പട്ടേല്‍ എന്ന ആളുമായുള്ള വിവാഹ ശേഷം കുറച്ച് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ വികാസ് ബാജ്‌പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതായായി. ഈ ബന്ധത്തില്‍ 2016 ല്‍ ഒരു മകള്‍ പിറന്നു. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. പ്രേക്ഷക പ്രശംസ വാരിക്കൂട്ടിയ നടി ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് താമസം. സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.

തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം മന്യ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. തന്റെ അമ്മയോട് ഏറെ അടുപ്പമുളള ആളാണ് മന്യ.ഇപ്പോള്‍ തന്റെ മകള്‍ക്കൊപ്പം അമ്മയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് മന്യ. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

actress manya celebrates her mothers birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES