സീരിയലിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് മഹിമ. നിരവധി സിനിമകളില്‍ നായികയായും സഹനടിയായുമെല്ലാം മഹിമ വേഷമിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം പരമ്പരകളിലൂടെയാണ് മഹിമ തിരിച്ചുവന്നത്. പരമ്പരകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു നടി നടത്തിയ തുറന്ന് പറച്ചിലുകളാണ് ചര്‍ച്ചയാകുന്നത്.
ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും താല്‍പര്യമില്ലാതെ തനിക്ക് ചില സിനിമയിലെ കഥാപാത്രങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നുമാണ് നടി വെളിപ്പെടുത്തുന്നത്.
നടി. ഞാന്‍ പല കാര്യങ്ങളും തുറന്നു പറയുന്ന കൂട്ടത്തിലാണ്. അതാണ് ശീലം. അത് ആക്‌സ്‌പെറ്റ് ചെയ്യാന്‍ പറ്റുന്ന വര്‍ക്കുകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടൊള്ളൂ എന്നും മഹിമ പറയുന്നു. സിനിമയില്‍ നിന്നും മാറി നിന്നതല്ല തന്നെ ഒതുക്കി നിര്‍ത്തിയതാണ്. ഒരു മൂവിയില്‍ അവസരം ഉണ്ടെന്ന് പറഞ്ഞ് ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ആണ് സംവിധായകനുമായി സംസാരിക്കേണ്ടി വരുന്നത്. അപ്പോഴാകാം പലതരത്തിലുള്ള സംസാരം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. അങ്ങനെ വര്‍ക്ക് ചെയ്യാതെ പോയ പല അനുഭവങ്ങളുമുണ്ടെന്നും നടി പറഞ്ഞു.
നേരിട്ട് കോള്‍ വരും. നേരിട്ട് സംസാരിക്കാനുണ്ട്, റൂമിലേക്ക് വരൂ എന്നൊക്കെ പറഞ്ഞു വിളിക്കും. എന്നാല്‍ താന്‍ ഇല്ലെന്ന് വ്യക്തമായി തന്നെ പറയും. എന്നാല്‍ ഇത് മൂലം പിന്നീട് തനിക്ക് പറഞ്ഞ കഥാപാത്രം ആയിരിക്കില്ല തരുന്നത്. ഇത്തരത്തില്‍ പൂര്‍ണ തൃപ്തിയില്ലാതെ ചെയ്ത കഥാപാത്രങ്ങളുടെ നീണ്ടൊരു ലിസ്റ്റ് തന്നെയുണ്ട്.
ഒരു സമയത്ത്് സിനിമയില്‍ നായകനായി അഭിനയിക്കുകയും കോമഡി കഥാപാത്രങ്ങളിലൂടെ ആളുകളെ കളിയാക്കുകയും ചെയ്ത ഒരു നടന്‍ ഉണ്ട്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുമുണ്ട്. പിന്നീട് ഒരിക്കല്‍ ഷോയുടെ ഭാഗമായി അയാളുമായി പ്രവര്‍ത്തിക്കേണ്ടി വന്നു.അദ്ദേഹം തന്റെ റൂമിലേക്ക് കയറി വന്നു. തന്റെ കൂടെ അമ്മ ഉണ്ടായിരുന്നു. അമ്മയെ ഡയറക്ടര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടാണ് അയാള്‍ തന്റെ റൂമിലേക്ക് കയറി വരുന്നത്. വളരെ മാന്യമായി താന്‍ അയാളോട് സംസാരിച്ചു. അവസാനം റൂമില്‍ നിന്നും ഇറക്കി വിടേണ്ടി വന്നുവെന്നാണ് മഹിമ പറയുന്നത്.
നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഉള്ള വ്യക്തിയല്ല താന്‍ പറഞ്ഞു. ഈ നടന്റെ ഈ പെരുമാറ്റം കാരണം ആ പരിപാടി തന്നെ വേണ്ടെന്നു വച്ചു. പിന്നീട് ഇത്തരക്കാര്‍ കാരണം തന്റെ അവസരങ്ങള്‍ വരെ നഷ്ട്ടമായിട്ടുണ്ട്. ഇപ്പോള്‍ അഡ്ജസ്റ്റ്മെന്റ് എന്ന വാക്കിന് പുതിയ ഒരു വാക്ക് പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലി അല്ല എന്നാണത് എന്നാണ് മഹിമ.
ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന പലര്‍ക്കും അറിയാം ഈ ഇന്‍ഡസ്ട്രി എന്താണ് എന്നുള്ളത്. കോ ആര്‍ട്ടിസ്‌റുകളുടെ ഭാവം എന്താണ് എന്ന് വച്ചാല്‍ അവര്‍ വിചാരിച്ചാല്‍ എനിക്ക് ചാന്‍സ് ഇല്ലാതാക്കാന്‍ ആകും എന്നാണ്. അവര്‍ എന്നോടത് പറഞ്ഞിട്ടും ഉണ്ട്. ഇപ്പോള്‍ അഡ്ജസ്റ്റ്മെന്റ് എന്ന വാക്കിന് പുതിയ ഒരു വാക്ക് ഇന്‍ഡസ്ട്രയില്‍ ഉണ്ട് പ്രൊഡക്ഷന്‍ ഫ്രിണ്ട്‌ലി അല്ല എന്നാണത്. ആദ്യം എനിക്ക് അത് മനസ്സിലായിരുന്നില്ല. പിന്നീടാണ് എന്താണ് സംഭവം എന്ന് മനസിലാകുന്നത്. നമ്മള്‍ ഇത് ചിരിച്ചുകൊണ്ട് പറയും പക്ഷേ സംഭവം അത്ര നിസ്സാരമല്ല. അനുഭവിക്കുന്നവര്‍ക്ക് മാത്രമാണ് അതിന്റെ തീവ്രത അറിയുന്നത്. പേര് ഞാന്‍ വെളിപ്പെടുത്താത്തത് കുടുംബത്തെ ആലോചിച്ചു മാത്രമാണ്. അവര്‍ക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് ഞാന്‍ ആരുടെയും പേര് പറയാത്തത് എന്നും മഹിമ പറഞ്ഞു.