Latest News

മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ മദ്യലഹരിയില്‍ സഹയാത്രികന്‍ അപമര്യാദയായി പെരുമാറി; ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പരാതി പറഞ്ഞിട്ടും ഇടപെടല്‍ നടത്തിയില്ല; പോലിസില്‍ പരാതിയുമായി യുവനടി

Malayalilife
മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ മദ്യലഹരിയില്‍ സഹയാത്രികന്‍ അപമര്യാദയായി പെരുമാറി; ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പരാതി പറഞ്ഞിട്ടും ഇടപെടല്‍ നടത്തിയില്ല; പോലിസില്‍ പരാതിയുമായി യുവനടി

വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് യുവനടിയുടെ പരാതി. സംഭവം നടന്നശേഷം വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളുടെ പരാതി പറഞ്ഞിട്ടും യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും യുവനടി ആരോപിച്ചു. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം.

വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്റെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും നടി പറയുന്നു.പൊലീസിനോട് പരാതിപ്പെടാന്‍ ആയിരുന്നു എയര്‍ഇന്ത്യ അധികൃതരുടെ പ്രതികരണമെന്നും നടി വിശദീകരിച്ചു. കൊച്ചിയിലെത്തിയ ശേഷം പിന്നീട് ഇവര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്.സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read more topics: # പരാതി.
actress complaint against passenger

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES