അന്തരിച്ച നടന്‍ വിവേക് ഇന്ത്യന്‍ 2 വീലൂടെ വീണ്ടും സ്‌ക്രീനിലെത്തും.
ഇന്ത്യന്‍ 2ല്‍ തന്റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാതെയായിരുന്നു 2021 ഏപ്രില്‍ 17ന് നടന്‍ ഹൃദയാഘാതം മൂലം മരിച്ചത്. ഇതിനിടെ ഇന്ത്യന്‍ 2വിലെ വിവേകിന്റെ രംഗങ്ങള്‍ മാറ്റി മറ്റെരാളെ കൊണ്ട് ചെയ്യിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ വിവേകിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യുകയോ പകരക്കാരനെ കൊണ്ടുവരികയുമില്ലെന്നാണ് റിപ്പോര്‍ട്ട്.
വിവേകിന്റെ ഭാഗങ്ങള്‍ ആരായിരിക്കും ഡബ് ചെയ്യുക എന്നത് വ്യക്തമല്ല. ചിത്രത്തിന്റെ ക്‌ളൈമാക്‌സ് രംഗങ്ങള്‍ ധനുഷ് കോടിയിലാണ് ചിത്രീകരിക്കുന്നത്. കമല്‍ഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡ് ലഭിച്ച മികച്ച വിജയം കരസ്ഥമാക്കിയ ഇന്ത്യന്റെ തുടര്‍ച്ചയാണ് ഇന്ത്യന്‍ 2. കാജല്‍ അഗര്‍വാള്‍ ആണ് നായിക. സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവരാണ് ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മറ്റ് താരങ്ങള്‍.