Latest News

ദൈവം വലിയവനാണ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ പ്രതികരിച്ച് നാദിര്‍ഷ

Malayalilife
ദൈവം വലിയവനാണ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ പ്രതികരിച്ച് നാദിര്‍ഷ

ലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് നടൻ ദിലീപ്. നിലവിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണം  മുന്നോട്ട് പോകവേ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. 
എന്നാൽ ഇപ്പോൾ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് നാദിര്‍ഷ. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സംവിധായകനും നടനുമായ നാദിര്‍ഷ.

ദൈവം വലിയവനാണ് എന്നാണ് നാദിര്‍ഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വിഷയത്തില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് നാദിര്‍ഷയുടെ പോസ്റ്റില്‍ കമന്റുകളുമായി എത്തുന്നത്. ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

 ഇന്ന് രാവിലെ പത്തരയോടെയാണ് ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി ദിലീപിനും, മറ്റ് പ്രതികളായ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവർക്ക് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി നടൻ ജാമ്യ ഉപാധികൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്യാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
 

actor nadhirsha words about dileep bail

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES