ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരവും ചോക്ലേറ്റ് ഹീറോയുമായിരുന്നു നടന്‍ അബ്ബാസ്. 1996ല്‍ കാതല്‍ ദേശം എന്ന ചിത്രത്തിലൂടെയാണ് അബ്ബാസ് അഭിനയരംഗത്തേക്ക് കടന്നത്. ശേഷം നിരവധി സിനിമകളില്‍ നായകനായിട്ടും സഹതാരമായിട്ടുമൊക്കെ അഭിനയിച്ചു
എന്നാല്‍ കരിയറിന്റെ പീക്ക് ലെവലില്‍ നില്‍ക്കുമ്പോഴാണ് എങ്ങോട്ടെന്ന് ഇല്ലാതെ നടന്‍ അപ്രത്യക്ഷിതനാവുന്നത്. കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. അതുപോലെ രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് സ്ഥിരതാമസമാക്കുകയും ചെയ്തു.
സ്റ്റാര്‍ ഹീറോ പദവി ആസ്വദിച്ചു കൊണ്ടിരിക്കെ സിനിമ ഉപേക്ഷിച്ച് പെട്രോള്‍ സ്റ്റേഷനില്‍ മെക്കാനിക്കായും തൊഴിലാളിയായും ജോലി ചെയ്യുകയായിരുന്നു അബ്ബാസ്. ഇതിനെ കുറിച്ചുള്ള കഥകള്‍ മുന്‍പ് പുറത്ത് വന്നിട്ടുണ്ട്. അത്രയും വിജയിച്ച് നിന്നിട്ടും നടന്‍ സിനിമ ഉപേക്ഷിച്ച് പോയതും സാധാരണക്കാരനെ പോലെ ജീവിക്കാനുണ്ടായ കാരണത്തെ കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണിപ്പോള്‍
പശ്ചിമ ബംഗാള്‍ സ്വദേശിയായ അബ്ബാസിന് ഒരു പൈലറ്റാകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഗണിതത്തതില്‍ പുറകോട്ട് ആയതിനാല്‍ മോഡലിംഗ് രംഗത്തേക്ക് കടക്കുകയായിരുന്നു. അവിടെ നിന്നാണ് സിനിമയില്‍ പ്രവേശിച്ചത്. തമിഴിലൂടെയാണ് അബ്ബാസ് നായകനാവുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം കാതല്‍ദേശം' ആയിരുന്നു. തബുവായിരുന്നു ചിത്രത്തിലെ നായിക. കോളേജ് യുവാക്കള്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കാന്‍ ഈ സിനിമയ്ക്ക് സാധിച്ചു. മാത്രമല്ല അബ്ബാസിന്റെ വേഷവും ഹെയര്‍സ്റ്റൈലും ജനപ്രിയമായി. തമിഴില്‍ നിരവധി സിനിമകള്‍ ചെയ്തതിനൊപ്പം തെലുങ്കിലും അഭിനയിച്ചിരുന്നു. നായകനായിട്ടും അല്ലാതെയും ചെറുതും വലുതുമായിട്ടുമൊക്കെ അഭിനയിച്ച് അബ്ബാസ് ശ്രദ്ധേയനായി. അങ്ങനെ കരിയറിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോപ്പോഴാണ് അദ്ദേഹം സിനിമ ഉപേക്ഷിച്ചത്.
ഒരു സ്റ്റാര്‍ ഹീറോയും അങ്ങനെ ചെയ്യാറില്ലായിരുന്നു. എന്നാല്‍ എന്തിനാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഒരിക്കല്‍ അബ്ബാസ് തന്നെ വെളിപ്പെടുത്തി. 'സിനിമയിലെ പീക്ക് സ്റ്റേജില്‍ എത്തിയപ്പോള്‍ തനിക്ക് ബോറടിച്ചു. അപ്പോള്‍ ഏകാന്തനായി തോന്നി. സിനിമയില്‍ എന്തോ അതൃപ്തി അനുഭവപ്പെട്ടു. ഇതോടെ മറ്റെന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായി. അതുകൊണ്ടാണ് താന്‍ സിനിമ ഉപേക്ഷിച്ചത്. സിനിമ ഉപേക്ഷിച്ച ശേഷം വിവാഹം കഴിച്ച് ന്യൂസിലന്‍ഡിലേക്ക് പോയി. കുടുംബത്തോടൊപ്പം അവിടെ താമസമാക്കി. കുറച്ചു ദിവസം അവിടെ മെക്കാനിക്കായി ജോലി ചെയ്തു. ആ പ്രദേശത്ത് മെക്കാനിക്കുകള്‍ ഇല്ലായിരുന്നു.
തന്റെ വാഹനങ്ങള്‍ എങ്ങനെ നന്നാക്കണമെന്ന് പഠിച്ച് തുടങ്ങിയതോടെ മെക്കാനിക്ക് ജോലികള്‍ പഠിച്ചു. ഇതിലൂടെ നിരവധി ആളുകളെ സഹായിക്കാനും സാധിച്ചു. അതിനുശേഷം പത്തുദിവസം പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു. ആ ജോലിയും വിരസമായി തോന്നി. ഇതുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നറിഞ്ഞതോടെയാണ് നിര്‍മാണ രംഗത്തേക്ക് കടന്നത്. ഒരു വര്‍ഷം അത് ചെയ്തു. അതിനുശേഷം റിയല്‍ എസ്റ്റേറ്റിലേക്ക് ഇറങ്ങി. ഇപ്പോള്‍ ഭാര്യയും മകളും റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നുണ്ട്. മകന്‍ ഐടി ജോലിയാണ് ചെയ്യുന്നതെന്നും', അബ്ബാസ് പറഞ്ഞു. ഇടയ്ക്ക് ഇന്ത്യയിലേക്ക് എത്തിയ താരം ചെന്നൈയില്‍ താമസം ആരംഭിച്ചു. തനിക്ക് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ അബ്ബാസ് പറഞ്ഞത്.