Latest News

അമൃത സുരേഷിന് 30 തികഞ്ഞു; 38 വയസ്സുളള തന്നോട് ബഹുമാനം വേണമെന്ന് അനിയത്തി അഭിരാമി

Malayalilife
topbanner
അമൃത സുരേഷിന് 30 തികഞ്ഞു; 38 വയസ്സുളള തന്നോട് ബഹുമാനം വേണമെന്ന് അനിയത്തി അഭിരാമി

ബിഗ്ബോസ് ഷോയില്‍ കൂടുതല്‍ ആരാധകര്‍ ഉറ്റുനോക്കിയ വ്യക്തിത്വങ്ങള്‍ ആയിരുന്നു അമൃതയും അഭിരാമിയും. ബിഗ് ബോസില്‍ ഏറ്റവും ഒടുവില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവരാണ് അമൃതയും അഭിരാമിയും. ഇവരുടെ വരവോടെ ഷോ മറ്റൊരു ലെവലില്‍ പോവുകയായിരുന്നു. ബിഗ് ബോസില്‍ എത്തും മുന്‍പ് തന്നെ ഇരുവരും പ്രേക്ഷക പ്രീതി എടുത്ത താരങ്ങള്‍ കൂടിയാണ്. ബിഗ് ബോസില്‍ എത്തിയപ്പോള്‍ പരിചയക്കാര്‍ ഏറെ ഉണ്ടായിരുന്നുവെങ്കിലും , ഒറ്റയ്ക്ക് നിന്നും രജിത് ടീമിനൊപ്പം നിന്നുമായിരുന്നു അമൃതയും അഭിരാമിയും കളിച്ചത്.  ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷവും അതിലെ ഓളം കെട്ടടങ്ങിയിട്ടില്ലബിഗ് ബോസിന്റെ ആദ്യ സീസണിനെക്കാളും രണ്ടിന് ആരാധകര്‍ ഏറെയായിരുന്നു. മോഹന്‍ലാല്‍ ടാഗ് ലൈനില്‍ സൂചിപ്പിച്ച പോലെ 'കളികള്‍ വേറെ ലെവല്‍' ആയിരുന്നു ഈ സീസണില്‍. നിരവധി വിവാദങ്ങളും സംഘര്‍ഷങ്ങളും, സൗഹൃദവും എല്ലാം കൂടി 74 ദിനങ്ങള്‍ ആയിരുന്നു ഈ സീസണില്‍ ഉണ്ടായിരുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത നിരവധി ആളുകള്‍ ആയിരുന്നു ഷോയിലേക്ക് എത്തിയതും.

 ബിഗ്ബോസിന് ശേഷവും ഇവരുടെ വിശേഷങ്ങള്‍ ആരാധകര്‍ തിരക്കാറുണ്ട്. തന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടാണ് അനിയത്തിയെന്ന് താരം പലപ്പോഴും പറയാറുണ്ട്.  താന്‍ ഉയരങ്ങളിലേക്ക് പോയപ്പോള്‍ തനിക്കൊപ്പം അഭിരാമിയുടെയും കൈപിടിച്ച് ഉയര്‍ത്തിയ ആളാണ് അമൃത. ഇന്നലെയായിരുന്നു അമൃതയുടെ പിറന്നാള്‍ പിറന്നാള്‍ ദിനത്തില്‍ നിരവധി ആരാധകരും താരങ്ങളുമാണ് ആശംസകളുമായി എത്തിയത്. തന്റെ ചേച്ചിയുടെ  പിറന്നാള്‍ ഗംഭീര ആഘോഷമാക്കുകയായിരുന്നു അഭിരാമി. ചേച്ചിയുടെ ചിത്രങ്ങളും കുറിപ്പും അഭിരാമി പങ്കുവച്ചിരുന്നു. തന്റെ ജന്‍മദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച അമൃത തനിക്ക് 30 വയസായി എന്ന് എടുത്തു പറയുകയും ചെയ്തു. ഇതിന് പിന്നാലെ അനുജത്തിയും ഗായികയുമായ അഭിരാമിയും കമന്റുമായെത്തി. തന്റെ പ്രായം പറഞ്ഞു കൊണ്ടുള്ള അഭിരാമിയുടെ കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.'ഗൂഗിള്‍ പറയുന്നു എനിക്ക് ഇതിനോടകം 37 കഴിഞ്ഞിരിക്കുന്നു ബഹുമാനം വേണം' എന്നാണ് അഭിരാമിയുടെ കമന്റ്. 30 വയസുള്ള ചേച്ചിക്ക് 38 വയസുള്ള അനുജത്തിയോ എന്ന് അമ്ബരന്നിരിക്കുകയാണ് ആരാധകര്‍. ഗൂഗിളില്‍ അമൃത ജനിച്ച വര്‍ഷം 1990 ആണ്. എന്നാല്‍ അഭിരാമി ജനിച്ചത് 1982ലും. അതിനാല്‍ ജൂലൈ 26ന് അഭിരാമിക്ക് 38 വയസ് തികഞ്ഞിരിക്കുകയാണ്.

abhirami comments on amrutha sureshs post

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES