Latest News

മാളികപ്പുറത്തിന്റെ ചരിത്രം മമ്മൂക്ക ഡബ് ചെയ്തപ്പോള്‍ കൂടെ നില്‍ക്കാനുള്ള ഭാഗ്യം;  അതിലും സന്തോഷം ഞാന്‍ എഴുതിയ ഡയലോഗ് മമ്മൂക്കയുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞു എന്നത്; സിംഗിള്‍ ടേക്ക് തന്നെ ഫുള്‍ ഡയലോഗ് പറഞ്ഞിട്ട് ഒക്കെയല്ലേടാ എന്ന് ചോദിച്ച നിമിഷം; അഭിലാഷ് കുറിപ്പ് പങ്ക് വച്ച കുറിപ്പ് ശ്രദ്ധേയമാകുമ്പോള്‍

Malayalilife
 മാളികപ്പുറത്തിന്റെ ചരിത്രം മമ്മൂക്ക ഡബ് ചെയ്തപ്പോള്‍ കൂടെ നില്‍ക്കാനുള്ള ഭാഗ്യം;  അതിലും സന്തോഷം ഞാന്‍ എഴുതിയ ഡയലോഗ് മമ്മൂക്കയുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞു എന്നത്; സിംഗിള്‍ ടേക്ക് തന്നെ ഫുള്‍ ഡയലോഗ് പറഞ്ഞിട്ട് ഒക്കെയല്ലേടാ എന്ന് ചോദിച്ച നിമിഷം; അഭിലാഷ് കുറിപ്പ് പങ്ക് വച്ച കുറിപ്പ് ശ്രദ്ധേയമാകുമ്പോള്‍

വാഗതനായ വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഉണ്ണിമുകുന്ദന്‍ ചിത്രമാണ് മാളികപ്പുറം. എട്ടുവയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ചിത്രത്തിലൂടെ തുറന്നു കാണിക്കുന്നത്. ചിത്രത്തോടനുബന്ധിച്ച് മാളികപ്പുറത്ത് അമ്മയുടെ ചരിത്രം വിവരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വീഡിയോ കഴിഞ്ഞദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത് പെട്ടെന്നായിരുന്നു. ഇപ്പോഴിതാ മാളികപ്പുറത്തിന്റെ ചരിത്രം മമ്മൂക്ക ഡബ്ബ് ചെയ്തപ്പോള്‍ കൂടെ നില്‍ക്കുവാന്‍ ലഭിച്ച ഭാഗ്യത്തെക്കുറിച്ച്  സന്തോഷം പങ്കിടുകയാണ് തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. ഒരൊറ്റ ടേക്കില്‍ തന്നെ ഫുള്‍ ഡയലോഗ് പറഞ്ഞിട്ട് ഓക്കേ അല്ലേടാ എന്ന് മമ്മൂക്ക ചോദിച്ചിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിലൂടെ പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


മാളികപ്പുറത്തിന്റെ ചരിത്രം മമ്മൂക്ക ഡബ് ചെയ്തപ്പോള്‍ കൂടെ നില്‍ക്കാനുള്ള ഭാഗ്യം കിട്ടി, അതിനേക്കാള്‍ സന്തോഷം ഞാന്‍ എഴുതിയ ഡയലോഗ് മമ്മൂക്കയുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞു എന്നതാണ്, സിംഗിള്‍ ടേക്കില്‍ തന്നെ ഫുള്‍ ഡയലോഗ് പറഞ്ഞിട്ട് ഓക്കെയല്ലേടാ എന്ന് ചോദിച്ച നിമിഷം
 

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.കാവ്യ ഫിലിം കമ്പനിയുടെയും ആന്‍ മെഗാ മീഡിയയുടെയും  ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തില്‍  ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് ചിത്രത്തിന്റെ  രചന. സംവിധായകന്‍ തന്നെ എഡിറ്റിംഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണു നാരായണന്‍ ആണ്.

സംഗീതവും പശ്ചാത്തല സംഗീതവും രഞ്ജിന് രാജ്, പ്രൊഡക്ഷന് കണ്ട്രോളര് സഞ്ജയ് പടിയൂര്, വരികള്‍ സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോ?ഗ്രഫി കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സൈബ, സ്റ്റില്‍സ് രാഹുല്‍ ഫോട്ടോഷൂട്ട്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.

 

abhilash pillai FB POST about mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES