അപ്രതീക്ഷിതമായിട്ടാണ് നടന്‍ കൊച്ചുപ്രേമന്റെ വിയോഗ വാര്‍ത്ത പുറത്ത് വരുന്നത്. സിനിമാലോകം ഒന്നടങ്കം ഞെട്ടിയൊരു വേര്‍പാടിയിരുന്നു. കൊച്ചുപ്രേമനെ കുറിച്ച് ഗായിക അഭയ ഹിരണ്മയി പറഞ്ഞ വാക്കുകളും അതിവേഗം വൈറലായി. കൊച്ചുപ്രേമന്റെ സഹോദരിയുടെ മകളാണ് അഭയ. ചെറിയ പ്രായംമുതലിങ്ങോട്ട് മാമന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് പലപ്പോഴും മനസ് തുറന്നിട്ടുള്ള ആളാണ് അഭയ. ഇപ്പോഴിതാ കൊച്ചുപ്രേമന്റെ അവസാനത്തെ ആഗ്രഹവും സാധിച്ചില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. നടന്റെ വീട്ടിലെ ചടങ്ങുകള്‍ക്കിടയില്‍ നിന്നുമാണ് മാമനെ കുറിച്ച് അഭയ സംസാരിച്ചത്.
കൊച്ചു പ്രേമനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഭയയുടെ കുറിപ്പ്. കുടുംബത്തിലെ സീരിയസ് ആയിട്ടുള്ളയാളായിരുന്നു അമ്മാവനെന്നും, വല്ലപ്പോഴും വായ തുറന്നാല്‍ ചുറ്റുമുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാകുമെന്നും അഭയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയില്‍ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത് ....എല്ലാ പ്രാവശ്യത്തെയും പോലെ .. ചില്ലു കൂട്ടിലെ അവാര്‍ഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട് ...വഴിയില്‍ വലിച്ചെറിയുന്ന മിഠായി തുണ്ടു പോലും മാമന്റെ വീട്ടിലെ ഫ്‌ലവര്‍ക്കേസിലെ ഫ്‌ലവര്‍ ആണ് .. മണിക്കൂറുകളോളം ഇരുന്നു അതിനു വേണ്ടി അസ്വദിച്ചു പണിയെടുകുന്നത് കാണുമ്പോ ഞാന്‍ ഈ കലാകാരന്റെ മരുമകള്‍ ആണല്ലോ എന്ന് എത്ര വട്ടത്തെ അഭിമാനം കൊണ്ടിട്ടുണ്ട് ...കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാല്‍ വല്ലപ്പോഴും വായ തുറന്നാല്‍ ചുറ്റും ഇരിക്കുന്നവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാകും ....ഞാന്‍ കണ്ട പൂര്‍ണ കലാകാരന് ,കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു പരാതികളും, പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങള്‍ തന്നതിനും ഒക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ Anniekuttyudae രാജു അണ്ണന്, ഞങ്ങളുടെ രാജു മാമന്.