എന്റെ എല്ലാ വിദ്യാര്‍ത്ഥികളും എന്റെ താരങ്ങളാണ് പക്ഷെ ഇവള്‍ അവളുടെ പേരില്‍ തന്നെ നക്ഷത്രമാണ്; നക്ഷത്ര ഇന്ദ്രജിത്തിനൊപ്പമുളള ചിത്രവുമായി ഡാന്‍സര്‍ അബ്ബാദ്

Malayalilife
topbanner
എന്റെ എല്ലാ വിദ്യാര്‍ത്ഥികളും എന്റെ താരങ്ങളാണ് പക്ഷെ ഇവള്‍ അവളുടെ പേരില്‍ തന്നെ നക്ഷത്രമാണ്; നക്ഷത്ര ഇന്ദ്രജിത്തിനൊപ്പമുളള ചിത്രവുമായി ഡാന്‍സര്‍ അബ്ബാദ്

ലയാളസിനിമയിലെ എപ്പോഴത്തെയും ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്ദ്രജിത്തിന്റെ ആദ്യത്തെ മകള്‍ പ്രാര്‍ത്ഥനയ്ക്ക് സംഗീതത്തിലൂടെ നിരവധി ആരാധകരാണ് ഉളളത്. രണ്ടാമത്തെ മകളായ  നക്ഷത്രയ്ക്കാകട്ടെ നൃത്തത്തിലാണ് താല്‍പര്യം. അച്ഛനൊപ്പം സിനിമയിലും നക്ഷത്ര എത്തിയിരുന്നു. നേരത്തെ നക്ഷത്ര നൃത്ത പഠിക്കുന്ന ചിത്രങ്ങളും ഡാന്‍സ് ചെയ്യുന്ന വീഡിയോയുമെല്ലാം പൂര്‍ണിമ പങ്കുവച്ചിരുന്നു.

സെലിബ്രിറ്റികളുടെ പ്രിയ കൊറിയോഗ്രാഫര്‍ അബ്ബാദ് റാം മോഹന്റെ കീഴിലാണ് നക്ഷത്രയുടെ നൃത്തപഠനം.. മലയാള ടെലിവിഷന്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു വ്യക്തിക്കും അബ്ബാദിനെ അറിയാം. ആശാ ശരത്തിന്‍േറയോ, സ്‌നേഹയുടെയോ, സ്വാസികയുടെയോ, എന്നുവേണ്ട ഏതൊരു മുന്‍നിര നായികമാരുടെ സ്റ്റേജ് പെര്‍ഫോമന്‌സിമിന്റെ പിന്നിലും അബ്ബാദിന്റെ കലാഭാവന പതിഞ്ഞിട്ടുണ്ടാകും. നിരവധി താരങ്ങളും താരപുത്രിമാരുമാണ് അബാദിന്റെ ശിഷ്യകള്‍. ഗീതു മോഹന്‍ദാസിന്റെ മകള്‍ ആരാധ്യയേയും, അമൃത സുരേഷിന്റെ മകള്‍ അവന്തിക എന്ന പാപ്പുവുമെല്ലാം അബാദിന്റെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്.

ഇപ്പോള്‍ അബ്ബാദ് പങ്കിട്ട ഒരു ചിത്രമാണ് ഏറെ വൈറല്‍ ആകുന്നത്. പൂര്‍ണ്ണിമയുടെയും ഇന്ദ്രജിത്തിന്റേയും മകള്‍ നക്ഷത്രയ്ക്ക് ഒപ്പമുള്ള ചിത്രമാണ് അബാദ് പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന്റെ ക്യാപ്ഷനാണ് ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഞാന്‍ എന്റെ വിദ്യാര്‍ത്ഥികളെ 'എന്റെ കുട്ടികള്‍' എന്ന് ആണ് വിളിക്കുക, കാരണം ഞങ്ങള്‍ ഒരുമിച്ചുള്ള അധ്യയനത്തില്‍ അവര്‍ എന്റെ ക്ലാസ് ലിസ്റ്റിലെ കുട്ടികള്‍ മാത്രമല്ല, അവര്‍ എന്റെ ഹൃദയത്തിന്റെ ഭാഗം കൂടിയാണ്.. എന്റെ എല്ലാ വിദ്യാര്‍ത്ഥികളും എന്റെ താരങ്ങളാണ്. പക്ഷെ ഇവള്‍ അവളുടെ പേരില്‍ തന്നെ നക്ഷത്രമാണ്. നക്ഷത്ര ഇന്ദ്രജിത്ത്!! എന്നാണ് കുട്ടി താരത്തിന് ഒപ്പമുള്ള ചിത്രം പങ്കിട്ട് അബ്ബാദ് കുറിച്ചത്.

നക്ഷത്രയെ വര്‍ഷങ്ങളായി നൃത്തം അഭ്യസിപ്പിക്കുന്നത് അബ്ബാദാണ് . ആര്‍ എല്‍വിയില്‍ ജോയിന്‍ ചെയ്ത സമയത്താണ് തീര്‍ത്തും അപ്രതീക്ഷിതമായി നക്ഷത്രയേയും പ്രാര്‍ത്ഥനയേയും ഡാന്‍സ് പഠിപ്പിക്കുന്ന കടമ പൂര്‍ണ്ണിമ തന്നെ ഏല്‍പ്പിച്ചു, അന്ന് മുതലാണ് ആ കടമ താന്‍ ഏറ്റെടുക്കുന്നത് എന്നും അബ്ബാദ് മുന്‍പ് സമയം മലയാളിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആ വഴി ഗീതു മോഹന്‍ദാസിന്റെ മകള്‍ ആരാധ്യയേയും, അമൃത സുരേഷിന്റെ മകള്‍ അവന്തികയേയും നൃത്തം അഭ്യസിപ്പിക്കാന്‍ ഏല്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താരപുത്രിമാര്‍ എല്ലാവരും ഒരു അധ്യാപകന്റെ അടുത്ത് നൃത്തം പഠിക്കുന്നതിലൂടെ സൗഹൃദം ആകുമെന്നും ഇവരൊക്കെ അമ്മമാര്‍ക്കു പിന്നാലെ  സിനിമയിലേക്ക് എത്തുമോ എന്നുമൊക്കെ ആരാധകര്‍ ചോദിച്ചിരുന്നു.

 

abbad ram mohan shares a picture with nakshathra indrajith

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES