Latest News

കെ.എസ്.ആര്‍.ടിസി ബസിന്റെ അസാധാരണയാത്രയുടെ കഥയുമായി ആനക്കട്ടിയിലെ ആനവണ്ടി; സുഗീത് - നിഷാദ് കോയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

Malayalilife
കെ.എസ്.ആര്‍.ടിസി ബസിന്റെ അസാധാരണയാത്രയുടെ കഥയുമായി ആനക്കട്ടിയിലെ ആനവണ്ടി; സുഗീത് - നിഷാദ് കോയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായ സുഗീതും, നിഷാദ് കോയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.. 'ആനക്കട്ടിയിലെ ആനവണ്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയാണ്.

ഓര്‍ഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ എന്റര്‍റ്റെയ്‌നറുകള്‍  മലയാളസിനിമയ്ക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടില്‍ നിന്നും മറ്റൊരു എന്റെര്‍റ്റൈനെര്‍ ആണെന്ന് ഉറപ്പാക്കുന്ന പോസ്റ്റര്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.. ഹിറ്റ് ചിത്രം ഓര്‍ഡിനറിയുമായി സാമ്യത തോന്നിക്കുന്ന തരത്തില്‍ ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍. എന്നാല്‍ ഇത് ഓര്‍ഡിനറിയുടെ രണ്ടാം പതിപ്പ് ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല... ഇതിനെപറ്റി ചോദിച്ചപ്പോള്‍ അണിയറപ്രവര്‍ത്തകരുടെ പ്രതികരണം  ഇപ്രകാരമായിരുന്നു ; 'ഓര്‍ഡിനറി എന്ന ചിത്രം ഗവിയും ആ ഒരു ഭൂമികയും ഒക്കെ വച്ച് സംഭവിച്ച ഒരു സിനിമയാണ്.. അതിനൊരു രണ്ടാം ഭാഗം എന്നത് സാധ്യമല്ല, പക്ഷെ അതിലെ കഥാപാത്രങ്ങള്‍ക്ക് ചിലപ്പോള്‍ ഒരു തുടര്‍ച്ചയുണ്ടായേക്കാമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഈ കഥയിലേക്ക് എത്തപ്പെട്ടത്'.. 

ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുജിത് ജനാര്‍ദ്ദനന്‍, ഛായാഗ്രാഹകന്‍ ഫൈസല്‍ അലി. 

ഇക്കൊല്ലം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. പാപ്പന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റാഫി മതിര നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. പുതിയ മികച്ച പ്രൊജെക്ടുകളുമായി 2023 - ല്‍  ഇഫാര്‍ മീഡിയ മലയാളസിനിമാ നിര്‍മാണ രംഗത്ത് വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്. താരനിര്‍ണയം പുരോഗമിക്കുന്ന  ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും എന്ന് അണിയറക്കാര്‍ അറിയിച്ചു.
പി ആര്‍ ഓ : ശബരി

aanakattiyile anavandi poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES