ജോര്‍ദാനിലെ മരുഭൂമിയില്‍ ആടുജീവിതം ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ഉടലെടുത്ത കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ പൃഥ്വിരാജ് ഉള്‍പ്പെടുന്ന സംഘത്തിന് ഒടുവില്‍ ചിത്രീകരണം തുടരാന്‍ അനുമതി. 58 പേരടങ്ങുന്ന സംഘത്തിന് കേവലം 10 ദിവസത്തേക്കുള്ള ഭക്ഷണം മാത്രം ശേഷിക്കുന്ന അവസ്ഥ ചൂണ്ടിക്കാട്ടി സംവിധായകന്‍ ബ്ലെസി ആന്റോ ആന്റണി എം.പി.ക്ക് അയച്ച മെയ്ലിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലാണ് അനുമതി ലഭിച്ചത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. നേരത്തെ ഷൂട്ടിംഗിനായി ജോര്‍ദാനില്‍ അണിയറ പ്രവര്‍ത്തകര്‍ എത്തിയിരുന്നെങ്കിലും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ചിത്രീകരണം അവസാനിപ്പിക്കേണ്ടി വന്നു.ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു.
ഇതോടെ ആന്റോ ആന്റണി എം.പിയെ സംവിധായകന്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെടുകയുമായിരുന്നു.ഇതോടെ ഏപ്രില്‍ 10വരെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിക്കുകയായിരുന്നു. ചിത്രീകരണ സംഘത്തിന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുമുണ്ട്.
ബ്ലസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിനായി മൂന്ന് മാസം അവധിയെടുത്ത് വണ്ണം കുറച്ചാണ് പൃഥിരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. 30 കിലോയോളം കുറച്ചാണ് താരം ഇതില്‍ അഭിനയിക്കുന്നത്. ബെന്യാമിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് അതേ പേരില്‍ ബ്ലെസ്സി സിനിമയാക്കുന്നത്. ഏ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം.
