പ്രശസ്ത തമിഴ് സംവിധായകന്‍ എ എല്‍ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിനിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വധു. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.തെന്നിന്ത്യന്‍ നടിയും മലയാളിയുമായ നടി അമലാ പോളിനെയാണ് എ എല്‍ വിജയ് ആദ്യം വിവാഹം കഴിച്ചത്.
വിവാഹക്കാര്യം നേരത്തെ തന്നെ എ എല്‍ വിജയ് ആരാധകരെ അറിയിച്ചിരുന്നു. ജീവിതത്തിലെ പ്രധാന തുടക്കം എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും ഡോ. ഐശ്വര്യയുമൊത്തുള്ള തന്റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നുമായിരുന്നു എ എല്‍ വിജയ് പറഞ്ഞത്.
നടി അമലാ പോളിനെയാണ് എ എല്‍ വിജയ് ആദ്യം വിവാഹം കഴിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ പ്രണയത്തിലായ ഇരുവരും 2014ലായിരുന്നു വിവാഹിതരായത്. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍. വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ് നായകനായെത്തിയ എ.എല്‍. വിജയ്‌യുടെ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.
അതേസമയം തന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ വിജയ്. ഈ വര്‍ഷം രണ്ട് സിനിമകളാണ് അദ്ദേഹത്തിന്റേതായി റിലീസ് ചെയ്തത്. പ്രഭുദേവ നായകനായി എത്തിയ ദേവി 2 തിയറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിജയ് ഇപ്പോള്‍. കങ്കണ റണൗട്ടാണ് ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലെത്തുക
