'ലോക്ഡൗണ്‍ ഭാഗമായുള്ള കണ്ടെത്തല്‍', സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ പൂച്ചയെ ആരാണ് അയച്ചത് ; ഉത്തരം വൈറൽ

Malayalilife
topbanner
'ലോക്ഡൗണ്‍ ഭാഗമായുള്ള കണ്ടെത്തല്‍', സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ പൂച്ചയെ ആരാണ് അയച്ചത് ;  ഉത്തരം വൈറൽ

ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഉണ്ടായിരിക്കുന്നത്.  രാജ്യം പൂർണമായി അടച്ച ഇട്ടിരിക്കുകയാണ്. 21 ദിവസത്തോളം വീടുകളിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന  വിരസത അകറ്റാനായി പലതരം മാർഗങ്ങളാണ് നാം പരീക്ഷിക്കുന്നത്. സിനിമ പ്രേമികൾ ഉൾപ്പെടെ ഉള്ളവർ പഴയ സിനിമകൾ കണ്ടുകൊണ്ട് തന്നെ സമയം ചിലവഴിക്കുകയാണ്. എന്നാൽ ഇപ്പോൾ സിനിമ ഗ്രൂപ്പിൽ ഒരാൾ പങ്കുവെച്ച കുറിപ്പ് ഏറെ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

പലരെയും അലട്ടിയ ഒരു ചോദ്യമാണ് സമ്മര്‍ ഇന്‍ ബെത്‌ലഹേം എന്ന ചിത്രത്തിലെ പൂച്ചയെ അയച്ചത് ആരാണെന്നുള്ളത്. ആ ചോദ്യത്തിന് ഉള്ള ഉത്തരം കണ്ടെത്തിരിയിരിക്കുകയാണ് ഇപ്പോൾ ദേവദാസ് എന്ന ചെറുപ്പക്കാരൻ.  കാലാകാലങ്ങളായുള്ള ചോദ്യത്തിന്റെ ഉത്തരം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കണ്ടെത്തിരിയിരിക്കുന്നത്.

ദേവദാസിന്റെ കുറിപ്പ്:

''സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ആ പൂച്ചയെ അയക്കുന്ന കുട്ടിയെ ഓര്‍ക്കുന്നുണ്ടോ? ആരാണെന്ന് പറയാതെ ആ സിനിമ അങ്ങ് തീര്‍ന്നപ്പോ വല്ലാത്ത സങ്കടായി. ഇപ്പൊ വീട്ടില്‍ ഒരു പണിയും ഇല്ലാതെ വെറുതെ ഇരുന്നപ്പോ ഞാന്‍ ആ കുട്ടിയെ ഒന്ന് തപ്പി പിടിക്കാം എന്ന് വച്ച്‌. എന്റെ ഒരു അനുമാന പ്രകാരം അപര്‍ണ്ണ എന്ന കഥാപാത്രം ആണ് ആ പൂച്ചയെ അയച്ചത്.

ഇനി എങ്ങനെ ആണെന്ന് നോക്കാം. റൂമിലേക്ക് പൂവ് എറിയുന്ന ചിത്രത്തിലെ കൈ ശ്രദ്ധിച്ചോ? അതില്‍ ചുവപ്പ് നൈല്‍ പോളിഷ് ആണ് ഉള്ളത്. എന്നാല്‍ എറിഞ്ഞ ആളെ തപ്പി ഇറങ്ങുന്ന സുരേഷ് ഗോപി മഞ്ജുവിനെ ആണ് കാണുന്നത്. എന്നാല്‍ മഞ്ജു നൈല്‍ പോളിഷ് ഇട്ടിരുന്നില്ല. അപ്പൊ എറിഞ്ഞത് മഞ്ജു അല്ല. അന്നേ ദിവസം ഉച്ചയ്ക്ക് ആണ് ആ ക്ലാപ് ചെയ്യുന്ന സീന്‍ ഉള്ളത്. അതില്‍ മൂന്ന് പേരാണ് ചുവപ്പ് നൈല്‍ പോളിഷ് ഇട്ടത്. അപര്‍ണ്ണ, ദേവിക, ഗായത്രി. ദേവിക എല്ലായ്‌പ്പോഴും ഫുള്‍ സ്ലീവ് വസ്ത്രം ആണ് ധരിക്കുന്നത്, അതുകൊണ്ട് ദേവിക അല്ല എന്തായാലും കക്ഷി. പിന്നെ ഉള്ളത് അപര്‍ണ്ണയും,ഗായത്രിയും ആണ്. ഇനി നമുക്ക് ക്ലൈമാക്‌സ് സീനിലേക്ക് പോകാം..അതില്‍ ട്രെയിനില്‍ നിന്നും പൂച്ചയെ പുറത്തേക്ക് കാണിക്കുന്ന കുട്ടിയുടെ കൈകളില്‍ ആഭരണങ്ങള്‍ ഒന്നും കാണുന്നില്ല. എന്നാല് ട്രെയിനില്‍ കേറുന്ന സീനില്‍ ഗായത്രിയുടെ കയ്യില്‍ ഒരു ബ്രേസ്ലെട് കാണാം. അപ്പൊള്‍ ഗായത്രിയും ലിസ്റ്റില്‍ നിന്നും പുറത്തായി. അതുകൊണ്ട് പൂച്ചയെ അയച്ചത് അപര്‍ണ്ണ ആവാന്‍ ആണ് സാധ്യത..

വെറുതെ ഇരിക്കുന്ന സമയങ്ങള്‍ ആനന്ദകരം ആക്കൂ.എന്നും ദേവദാസ് കുറിച്ചിരിക്കുന്നു.
 

Who Sent the Cat in Summer in Bethlehem movie found it

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES