വാള്‍ട്ടയര്‍ വീരയ്യ' ആയി നിറഞ്ഞാടി ചിരഞ്ജീവി; യുട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ ഇടം നേടി ട്രൈയ്‌ലര്‍ 

Malayalilife
വാള്‍ട്ടയര്‍ വീരയ്യ' ആയി നിറഞ്ഞാടി ചിരഞ്ജീവി; യുട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ ഇടം നേടി ട്രൈയ്‌ലര്‍ 

ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമായ വാള്‍ട്ടയര്‍ വീരയ്യയുടെ ട്രൈലര്‍ പുറത്തിറങ്ങി. ബോബി കൊല്ലയാണ് (കെ.എസ് രവീന്ദ്ര) ചിത്രത്തിന്റെ സംവിധാനം. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും ബോബി കൊല്ല തന്നെയാണ്. ശ്രുതി ഹാസനാണ് ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. രവി തേജയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍

ഈ മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ 'വാള്‍ട്ടയര്‍ വീരയ്യ' ജനുവരി 13-ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മാസ് മഹാരാജ രവി തേജ ചിത്രത്തില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ കൊമേഴ്‌സ്യല്‍ ചേരുവകളും ചേര്‍ന്ന ഒരു മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ചിരഞ്ജീവിയുടെ നായികയായി ശ്രുതി ഹാസനാണ് നായിക. മൈത്രി മൂവി മേക്കേഴ്‌സിന്റെ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്, ജി കെ മോഹന്‍ സഹനിര്‍മ്മാതാവാണ്.

ആര്‍തര്‍ എ വില്‍സണ്‍ ക്യാമറ ചലിപ്പിക്കുമ്പോള്‍ നിരഞ്ജന്‍ ദേവരാമനെ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷന്‍ ഡിസൈനറുമാണ്. സുസ്മിത കൊനിഡേലയാണ് വസ്ത്രാലങ്കാരം.കഥയും സംഭാഷണവും ബോബി തന്നെ എഴുതിയപ്പോള്‍ കോന വെങ്കട്ടും കെ ചക്രവര്‍ത്തി റെഡ്ഡിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്ത് വിഭാഗത്തില്‍ ഹരി മോഹന കൃഷ്ണ, വിനീത് പോട്‌ലൂരി എന്നിവരും ഉള്‍പ്പെടുന്നു.

കഥ, സംഭാഷണം, സംവിധാനം: കെ എസ് രവീന്ദ്ര (ബോബി കൊല്ലി), നിര്‍മ്മാതാക്കള്‍: നവീന്‍ യേര്‍നേനി, വൈ രവിശങ്കര്‍, ബാനര്‍: മൈത്രി മൂവി മേക്കേഴ്‌സ്, സംഗീത സംവിധായകന്‍: ദേവി ശ്രീ പ്രസാദ്ഡിഒപി: ആര്‍തര്‍ എ വില്‍സണ്‍, എഡിറ്റര്‍: നിരഞ്ജന്‍ ദേവരാമനെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: എ എസ് പ്രകാശ്, സഹനിര്‍മ്മാതാക്കള്‍: ജി കെ മോഹന്‍, പ്രവീണ്‍ എം, തിരക്കഥ: കോന വെങ്കട്ട്, കെ ചക്രവര്‍ത്തി റെഡ്ഡിരചന: ഹരി മോഹന കൃഷ്ണ, വിനീത് പോട്‌ലൂരി, സിഇഒ: ചെറി, കോസ്റ്റ്യൂം ഡിസൈനര്‍: സുസ്മിത കൊനിഡേല, ലൈന്‍ പ്രൊഡ്യൂസര്‍: ബാലസുബ്രഹ്മണ്യം കെ.വി.വി, പബ്ലിസിറ്റി : ബാബാ സായി, പിആര്‍ഒ: ശബരി

Waltair Veerayya Theatrical Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES