Latest News

വിസ്മയ വേറെ ലെവൽ തന്നെ; താരപുത്രിയുടെ ചിത്രങ്ങളും വിഡിയോകളും വൈറൽ

Malayalilife
topbanner
വിസ്മയ വേറെ ലെവൽ തന്നെ; താരപുത്രിയുടെ ചിത്രങ്ങളും വിഡിയോകളും വൈറൽ

ലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ മകന്‍ പ്രണവും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തി. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോള്‍ തന്നെ മകള്‍ വിസ്മയ എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ തന്റെ വഴി സിനിമയല്ല എന്ന്  താരപുത്രി പറഞ്ഞിരുന്നു. എഴുത്തിന്റെയും വരകളുടെയും ലോകത്താണ് വിസ്മയയുടെ ജീവിതം. എന്നാൽ ഇപ്പോൾ താരപുത്രിയുടെ പുതിയ ചിത്രങ്ങളും വിഡിയോയുമാണ്  സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സിനിമ മേഖലയിൽ താരപുത്രമാരും പുത്രിമാരുമെല്ലാം അവരുടെ അച്ഛനമ്മമാരുടെ പേരുകളിൽ തിളങ്ങി നടക്കുമ്പോഴും അതിൽ നിന്നുമെല്ലാം ഒഴിഞ്ഞ് മാറിയുള്ള ഒരു ജീവിതമായിരുന്നു പ്രണവ് മോഹന്ലാലിന്റേത്. ബസിലും ഓട്ടോയിലും എല്ലാം കയറി നടനായിരുന്നു താരപുത്രന്റെ യാത്രകൾ. സോഷ്യൽ മീഡിയയിലൂടെ പ്രണവിന്റെ ഇത്തരത്തിലുള്ള ചിത്രങ്ങൾ തരംഗമായി മാറിയിരുന്നു. എന്നാൽ താരം അഭിനയലോകത്തേക്ക് ചുവട് വച്ചപ്പോൾ സെലിബ്രേറ്റി പട്ടം താരത്തെയും തേടി എത്തുകയും ചെയ്തു. താരം നായകവേഷത്തിൽ എത്തുന്ന മൂന്നാമത്തെ സിനിമയുടെ ഒരുക്കത്തിലാണ് താരം. അത്തരത്തിൽ തന്നെയാണ് പ്രണവിന്റെ സാഹിദരിയും. 

അത്തരത്തിന്റെ ആക്ഷൻ രംഗങ്ങളിൽ എത്തി എന്ന് തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പോയനാളുകളിൽ നിറഞ്ഞ് നിന്നിരുന്നത്. നേരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നത് തായ്‌ലൻഡിൽ ആയോധന കല പഠിക്കുന്ന താരപുത്രിയുടെ വിഡിയോയായിരുന്നു. അതേസമയം താരം പെയിന്റിംഗ് നടത്തുന്ന ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കരകൗശല നിർമാണത്തിൽ മുഴുകിയിരിക്കുന്ന താരപുത്രിയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. എന്നാൽ പ്രണവിനെ പോലെ വിസ്മയ സിനിമയിലേക്ക് എത്തുമോ എന്ന കാര്യത്തിലും യാതൊരു വ്യക്തതയും നിലവിൽ വന്നിട്ടില്ല.

Vismaya mohanlal video and images goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES