തമിഴ് നടന്‍ വിഷ്ണു വിശാല്‍ നായക വേഷത്തിലെത്തുന്ന ചിത്രമായ ഗാട്ടകുസ്തി തിയറ്ററുകളില്‍ എത്തിയിരുന്നു. മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മിയാണ് ഗാട്ടകുസ്തിയിലെ നായിക. ചിത്രത്തിന്റെ റിലീസിനു ശേഷം മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്.
നെറ്റ്ഫ്ളികില്‍ ജനുവരി ഒന്നു മുതല്‍ ചിത്രം സ്ട്രീം ചെയ്യുവാന്‍ ആരംഭിക്കും. ചെല്ല അയ്യാവു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു സ്പോര്‍ട്സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഡിസംബര്‍ 2നായിരുന്നു ഗാട്ടകുസ്തി തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്.
എഫ് ഐ ആര്‍ ആണ് വിഷ്ണു വിശാലിന്റേതായി ഇതിനു മുമ്പ് പുറത്തിറങ്ങിയ ചിത്രം. മനു ആനന്ദ് ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മലയാളി താരം മഞ്ജിമ മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവി സ്റ്റുഡിയോസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും അവസാനമെത്തിയ ചിത്രമാണ് കുമാരി. നിര്‍മല്‍ സഹദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും തിരക്കഥാരചനയില്‍ ഒപ്പമുണ്ടായിരിക്കുന്നു. വളരെ മികച്ച പ്രതികരമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.