കാര്‍ത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് 'വിരുപക്ഷ'.സായി ധരം തേജ്, സംയുക്ത എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍ . അജനീഷ് ലോക്‌നാഥ് സംഗീതം നല്‍കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയായ ശാംദത്ത് സൈനുദ്ദീന്‍ ആണ്.
ഒരു ഗ്രാമത്തില്‍ നടക്കുന്ന ദുര്‍മരണങ്ങളും അതിന്റെ ചുരുളഴിക്കുന്നതുമാണ് കഥ.ഏപ്രില്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രൈലെര്‍ കാണാം.ഒ
'പുഷ്പ' ഒരുക്കിയ സുകുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഭീംല നായക് എന്ന ചിത്രത്തിനു േശഷം സംയുക്ത അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. ഏപ്രില്‍ 21ന് വിരുപക്ഷ തിയറ്ററുകളിലെത്തും.