Latest News

പ്രണയം പൊളിഞ്ഞതിനേക്കാൾ തന്നെ വിഷമിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു; തുറന്ന് പറഞ്ഞ് വിനു മോഹൻ

Malayalilife
പ്രണയം പൊളിഞ്ഞതിനേക്കാൾ   തന്നെ വിഷമിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു; തുറന്ന് പറഞ്ഞ് വിനു മോഹൻ

ലോഹിതദാസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചലച്ചിത്രത്തിലൂടെ  മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് വിനു മോഹൻ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. നടിയായ വിദ്യ മോഹനെ വിനു 2013ലായിരുന്നു വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷവും സിനിമയും അഭിനയവുമായി ഇരുവരും മുന്നോട്ട് പോകുകയാണ്. എന്നാൽ ഇപ്പോൾ പഴയ പ്രണയത്തെ കുറിച്ചുള്ള  വിനുവിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ബ്രേക്കപ്പ് ആയപ്പോൾ അധികം സങ്കടം തോന്നിയില്ല. എന്നാൽ പ്രണയിച്ച കുട്ടിയേയും അവരുടെ രണ്ട് കുട്ടികളേയും കണ്ടപ്പോൾ ചെറിയ വിഷമം തോന്നി. ഒരു ദിവസത്തെ തന്റെ കോളിന്റെ മിസ്സിങ്ങാണ് അവരുടെ വിവാഹത്തിൽ എത്തിയതെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. തനിയ്ക്ക് അന്ന് പ്രണയം പറയാൻ പറ്റിയില്ല. അഞ്ചാം ക്ലാസിലോ മറ്റൊ പഠിക്കുമ്പോഴായിരുന്നു തന്റെ ആദ്യ പ്രണയം. ഒപ്പം ക്ലാസിൽ പഠിച്ച പെൺകുട്ടിയായിരുന്നു ആള്. യുപി കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും രണ്ട് സ്കൂളിലായി. പിന്നീട് ഒരു ദിവസം പെൺകുട്ടിയെ ആരോ ശല്യപ്പെടുത്തുന്നു എന്ന് പറഞ്ഞ് സുഹൃത്തിന്റെ കയ്യിൽ ഒരു കത്ത് കൊടുത്ത് വിട്ടു. അന്നത്തെ ഏറ്റവും ഹീറോയിസം ഉള്ള വാഹനം സൈക്കിളാണ്. അന്ന് സൈക്കളിൽ പോയി ആ കുട്ടിയെ ചോദ്യം ചെയ്തു. ഏറ്റവും ഒടുവിൽ ആ കത്ത് അമ്മയുടെ കയ്യിൽ കിട്ടി. പിന്നീട് ഞാൻ എപ്പോൾ സ്കൂൾ വിട്ട് വരുമ്പോഴും ഈ കത്ത് വീട്ടിൽ ചർച്ചയാകുമായിരുന്നു.

അന്നൊക്കെ ബ്രേക്കപ്പായാൽ പിന്നീട് മറ്റൊന്നും ഇനി ജീവിതത്തിൽ സംഭവിക്കല്ലെന്ന് തോന്നിപ്പോകും. പ്രണയം വീട്ടിൽ പിടിക്കുമ്പോൾ ആ സമയത്തൊക്കെ ടെൻഷനാണ്. ഇനി ചത്താൽ മതി എന്നൊക്കെ തോന്നി പോകും. എന്നാൽ പിന്നീട് ആലോചിക്കുമ്പോൾ ഏറെ രസകരസമായിട്ടാണ് തോന്നാറുള്ളത്. നഷ്ടപ്രണയത്തെ കുറിച്ച് ഓർത്ത് വിഷമിക്കുന്നവർക്ക് ഒരു ഉപദേശവും വിനു നൽകുന്നുണ്ട് . പോയതിനെ കുറിച്ചോർത്ത് സങ്കടപ്പെടേണ്ട കാര്യമില്ല. ഒരു ലൈഫിലേയ്ക്ക് എത്തുമ്പോൾ അതൊക്കെ അങ്ങ് മാറും എന്നാണ്. 

Vinu mohan words about her first love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES