വിനീത് ശ്രീനിവാസന് ഇന്ന് പിറന്നാൾ ദിനം; ജന്മദിനാശംസകളുമായി ഭാര്യ ദിവ്യ

Malayalilife
topbanner
 വിനീത് ശ്രീനിവാസന് ഇന്ന് പിറന്നാൾ ദിനം; ജന്മദിനാശംസകളുമായി  ഭാര്യ ദിവ്യ

ലയാളത്തിന്റെ പ്രിയ ഗായകനാണ് വിനീത് ശ്രീനിവാസൻ. ഒരു  ഗായകൻ എന്നതിലുപരി മികച്ച ഒരു നടനും സംവിധായകനും കൂടിയാണ് അദ്ദേഹം. എന്നാൽ ഇന്ന് വിനീതിന് പിറന്നാൾ ദിനം കൂടിയാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ വിനീതിന് ആശംസകളുമായി എത്തിയ ഭാര്യ ദിവ്യയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്. 

ഞങ്ങളുടെ പകൽ മാത്രമുള്ള  സൂപ്പർ ഡാഡിക്ക് പിറന്നാൾ ആശംസകൾ..2020 ഞങ്ങൾക്ക് വിഷമകരമല്ല കാരണം ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ച് വളരെയധികം സമയം ചെലവഴിക്കാൻ സാധിച്ചു എന്നുമാണ് ദിവ്യ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് വിനീതിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. പിറന്നാൾ ദിനത്തിന്റെ വിനീതിന്റെ അടുത്ത സുഹൃത്തുകൂടിയായ അജു വർഗ്ഗീസും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.  ഗുരുവിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. കൂടെ പൊലീസ് വേഷത്തില്‍ അജു വര്‍ഗീസ് വിനീത് ശ്രീനിവാസനെ ഇടിക്കാന്‍ തുടങ്ങുന്ന ഒരു ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിനെ രസകരമായ കമന്റുകളുമായാണ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്. 

2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്.ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.നിരവധി ഗാനങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചത്. 

Read more topics: # Vineeth Srinivasan birthday
Vineeth Srinivasan birthday

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES