Latest News

വേട്ടയന്‍; രജനികാന്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി; ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളില്‍

Malayalilife
 വേട്ടയന്‍; രജനികാന്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി; ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളില്‍

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ 170-ആമത് ചിത്രമായ 'വേട്ടയനില്‍' രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. 2024 ഒക്ടോബറില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. 

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കണ്‍ അമിതാഭ് ബച്ചന്‍ സ്‌ക്രീന്‍ പങ്കിടുന്ന ഈ ചിത്രത്തില്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു. 

ഇവരോടൊപ്പം കിഷോര്‍, റിതിക സിംഗ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷന്‍, സാബുമോന്‍ അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പന്‍ താരങ്ങളും അണിനിരക്കുന്നു. ഹിറ്റ് ചിത്രങ്ങളുടെ സം?ഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം?ഗീതം പകരുന്നത്.

തിരുവനന്തപുരം, തിരുനെല്‍വേലി, ചെന്നൈ, മുംബൈ, ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ച 'വേട്ടയന്‍' മികച്ച ദൃശ്യവിസ്മയമാണ് വാഗ്ദാനം ചെയ്യുന്നത്. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുബ്രഹ്‌മണ്യന്‍ നാരായണന്‍, ലൈക്ക പ്രൊഡക്ഷന്‍സ് മേധാവി: ജി.കെ.എം. തമിഴ് കുമാരന്‍, ഛായാഗ്രഹണം: എസ് ആര്‍ കതിര്‍, ചിത്രസംയോജനം: ഫിലോമിന്‍ രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: കെ കദിര്‍, ആക്ഷന്‍: അന്‍ബരിവ്, ക്രിയേറ്റീവ് ഡയറക്ടര്‍: ബി കിരുതിക, കലാസംവിധാനം: ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്: ബാനു ബി, പട്ടണം റഷീദ്, വസ്ത്രാലങ്കാരം: അനു വര്‍ദ്ധന്‍, വീര കപൂര്‍, ദിനേശ് മനോഹരന്‍, ലിജി പ്രേമന്‍, സെല്‍വം, സ്റ്റില്‍സ്: മുരുകന്‍, പബ്ലിസിറ്റി ഡിസൈന്‍: ഗോപി പ്രസന്ന, വി.എഫ്.എക്‌സ് സൂപ്പര്‍വിഷന്‍: ലവന്‍, കുസന്‍, ടൈറ്റില്‍ ആനിമേഷന്‍: ദി ഐഡന്റ് ലാബ്‌സ്, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്‌സിംങ്: കണ്ണന്‍ ഗണപത്, കളറിസ്റ്റ്: രഘുനാഥ് വര്‍മ്മ, ഡിഐ: ബി2എച്ച് സ്റ്റുഡിയോസ്, ഡിഐടി: ജിബി കളേര്‍സ്, ലേബല്‍: സോണി മ്യൂസിക്, പിആര്‍ഒ: ശബരി.

Read more topics: # വേട്ടയനില്‍
vettayan shoot finish

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES