തമിഴ് സിനിമ രംഗത്തെ ശ്രദ്ധേയമായ ചലച്ചിത്ര താരമാണ് നടൻ വിക്രം. മലയാളത്തില്‍ തുടങ്ങി പിന്നീട് തമിഴകത്തേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യയുടെ സ്വന്തം ചിയാനായി മാറി.നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്. സേതു, ദിൽ, കാശി, ധൂൾ. സാമി, ജെമിനി, പിതാമഗൻ, അന്യൻ, ഭീമ ,ഐ തുടങ്ങിയവ താരത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ താരം ഇപ്പോൾ അഭിനയം നിർത്തുന്നതായി ഉള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മകന്‍ ധ്രൂവിന്റെ കരിയര്‍ ശ്രദ്ധിക്കാനായി വിക്രം അഭിനയം നിര്‍ത്തുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതേ സമയം ഇത് തീർത്തും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്ന് താരത്തിന്റെ വക്താവ് സ്റ്റേറ്റ് ചെയ്‌തു.
”നടന്‍ വിക്രമിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണെന്നും തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും നിങ്ങളെ അറിയിക്കുന്നതിനാണിത്. ഇത് കണ്ട് ഞെട്ടിപ്പോയി, ഔദ്യോഗിക ഉറവിടം അന്വേഷിക്കാതെ ആളുകള്‍ക്ക് എങ്ങനെ അത്തരം തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നു എന്നതില്‍ ആശ്ചര്യപ്പെടുന്നു” എന്നാണ് സ്‌റ്റേറ്റ്‌മെന്റില്‍ കൂടി വ്യക്തമാകുന്നത്.
പലപ്പോഴും വിക്രം എന്ന നടന്റെ പരീക്ഷണങ്ങൾ അതിസാഹസികമാകാറുണ്ട്. സേതു മുതൽ ‘കാദരം കൊണ്ടേന്‍ എന്ന ചിത്രത്തിൽ വരെ കാണാനും സാധിക്കുന്നതാണ് ഭ്രാന്തമായ ആവേശത്തിന്റെ ഈ ആവിഷ്കാരങ്ങളും. ത്രില്ലര്‍ വിഭാഗത്തിൽ പെടുന്ന ‘കോബ്ര’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് തരാമെന്നും മണിരത്‌നം ഒരുക്കുന്ന ‘പൊന്നിയിന്‍ സെല്‍വനി’ലും താരം വേഷമിടും എന്നും സ്റ്റേറ്റ്‌മെന്റിലൂടെ പറയുന്നുമുണ്ട്. വിക്രത്തിന്റെതായി ഒടുവില്‍ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘കാദരം കൊണ്ടേന്‍.