Latest News

ലോക് ഡൗണിന് ശേഷം വികാസ് വീട്ടിലേക്ക് വന്നിട്ടില്ല; ചിലപ്പോള്‍ ശ്വാസം മുട്ടുന്നത് പോലെ തോന്നും; തുറന്ന് പറഞ്ഞ് മന്യ

Malayalilife
topbanner
 ലോക് ഡൗണിന് ശേഷം വികാസ് വീട്ടിലേക്ക് വന്നിട്ടില്ല; ചിലപ്പോള്‍ ശ്വാസം മുട്ടുന്നത് പോലെ തോന്നും; തുറന്ന് പറഞ്ഞ് മന്യ

രുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന  താരമാണ് മന്യ. ജോക്കര്‍, കുഞ്ഞിക്കൂനന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായി പ്രേക്ഷക മനസ്സില്‍ ഇടം നേടുകയും ചെയ്‌തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം വേഷമിട്ടിരുന്നു.  മലയാളി പ്രേക്ഷകരില്‍ നിന്നും അന്യഭാഷക്കാരിയായിട്ടു പോലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചിരുന്നത്. വിവാഹ ശേഷവും  സോഷ്യല്‍ മീഡിയയില്‍  ഏറെ സജീവമാണ് മന്യ. താരം തന്റെ കുടുംബത്തിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ഈ ലോക്ക് ഡൌൺ കാലത്ത് അമേരിക്കയിൽ കഴിയുന്ന മന്യ  ലോക് ഡൗണ്‍ തുടങ്ങിയ ശേഷം വികാസ് ഇതുവരെ വിട്ടിലേക്ക് വന്നിട്ടില്ലെന്ന്  തുറന്ന് പറയുകയാണ്.

ലോക് ഡൗണ്‍ കാലത്തും അമേരിക്കയില്‍ തന്നെയാണ് മന്യയും കുടുംബവും കഴിയുന്നത്. ആമസോണില്‍ പ്രൊഡക്ട് മാനേജരാണ് മന്യയുടെ ഭര്‍ത്താവ് വികാസ്. എന്നാൽ ഇപ്പോൾ ഈ ലോക്ക് ഡൌൺ കാലത്ത് വീട്ടിലേക്ക് വരുന്നത് റിസ്‌ക്കാണ്. വികാസ് വെസ്റ്റ് എന്‍ഡിലാണ്. ഞാന്‍ ഈസ്റ്റ് എന്‍ഡിലും. വെസ്റ്റ് എന്‍ഡില്‍ നിന്ന് ഈസ്റ്റ് എന്‍ഡിലേക്ക് ലോക്കല്‍ ഫ്‌ളൈറ്റുകളുണ്ട്. ആറര മണിക്കൂര്‍ കൊണ്ട് പറന്നെത്താം. ലോക് ഡൗണ്‍ തുടങ്ങിയ ശേഷം വികാസ് വീട്ടിലേക്ക് വന്നിട്ടില്ല. വരുന്നത് റിസ്‌ക്കാണ്. ഞാന്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹാട്ടന്‍ ശരിക്ക് പറഞ്ഞാല്‍ നമ്മുടെ മുംബൈ പോലൊരു സ്ഥലമാണ്.ചെറിയ ചെറിയ അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെ. ചിലപ്പോള്‍ ശ്വാസം മുട്ടുന്നത് പോലെ തോന്നും. ഇവിടെ ഞങ്ങള്‍ എല്ലാ ദിവസവും സന്ധ്യയ്ക്ക് ഏഴ് മണി കഴിയുമ്പോള്‍ വീടിന് പുറത്തിറങ്ങി കൈയ്യടിക്കാറുണ്ട്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ പാടുപെടുന്ന ആരോഗ്യ പ്രവര്‍ത്തര്‍ക്കുളള ആദരമാണത്.

ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ ഇതുവരെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 'സ്വന്തം എന്ന് കരുതു' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയത്. ദിലീപ് നായകനായി അഭിനയിച്ച ജോക്കര്‍ എന്ന സിനിമയിലൂടെയാണ് നടി മന്യ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. കുഞ്ഞിക്കൂനന്‍, വണ്‍മാന്‍ ഷോ, രാക്ഷസരാജാവ്, വക്കാലത്ത് നാരായണ്‍കുട്ടി, അപരിചിതന്‍, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, സ്വപ്‌നക്കൂട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

Vikas has not come home since the lockdown said manya

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES