Latest News

തെന്നിന്ത്യന്‍ താരസുന്ദരിക്ക് ഇന്ന് പിറന്നാള്‍; കാമുകനൊപ്പം ന്യൂയോര്‍ക്കില്‍ ജന്മദിനം ആഘോഷിക്കാന്‍ നയന്‍സ്; ഈ ആകാശവും അവളുടെ ചിരിയും സ്വപ്നതുല്യം എന്ന് കുറിച്ച് ആശംസകള്‍ നേര്‍ന്ന് വിഘ്‌നേശ്; താരങ്ങളുടെ അവധിയാഘോഷ ചിത്രങ്ങളും വൈറല്‍

Malayalilife
തെന്നിന്ത്യന്‍ താരസുന്ദരിക്ക് ഇന്ന് പിറന്നാള്‍; കാമുകനൊപ്പം ന്യൂയോര്‍ക്കില്‍ ജന്മദിനം ആഘോഷിക്കാന്‍ നയന്‍സ്; ഈ ആകാശവും അവളുടെ ചിരിയും സ്വപ്നതുല്യം എന്ന് കുറിച്ച് ആശംസകള്‍ നേര്‍ന്ന് വിഘ്‌നേശ്; താരങ്ങളുടെ അവധിയാഘോഷ ചിത്രങ്ങളും വൈറല്‍

തെന്നിന്ത്യന്‍ താരസുന്ദരിയും മലയാളിയുമായി  നയന്‍താരയുടെ ജന്മദിനം ആണ് ഇന്ന്. എല്ലാ വര്‍ഷത്തേയും പോലെ തന്റെ പ്രിയന്റെ ഒപ്പമാണ് നയന്‍താര ഇത്തവണയും പിറന്നാള്‍ ആഘോഷിക്കുന്നത്.  കാമുകനായ വിഘ്‌നേശിനൊപ്പം ന്യൂയോര്‍ക്കിലാണ് ഇത്തവണ നയന്‍സ് പിറന്നാള്‍ ആഘോഷിക്കുക 
 
തന്റെ പ്രിയപ്പെട്ടവളുടെ 35ാം ജന്മദിനം ആഘോഷിക്കാനാണ് നയന്‍സിനേയും കൂട്ടി വിഘ്‌നേഷ് അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ഇരുവരും അവധി ആഘോഷിക്കാന്‍ ഇടയ്ക്കിടെ എത്തുന്ന ഇടം കൂടിയാണ് അമേരിക്ക. പിറന്നാള്‍ ആശംസിച്ച് വിഘ്നേശ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 'ആ ആകാശവും അവളുടെ ആ ചിരിയും സ്വപ്നതുല്യമായ ഒന്നാണ്' എന്ന തലക്കെട്ടോടെ വിഘ്നേശ് നയന്‍താരയുടെ പിറന്നാള്‍ സ്പെഷ്യല്‍ പോസ്റ്റിട്ടിരിക്കുന്നത്. 

ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രൂക്ക്ലന്‍ ബ്രിഡ്ജില്‍ വച്ചാണ് ഇത്തവണത്തെ പിറന്നാള്‍ ആഘോഷമെന്ന് വിഘ്നേശ് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഈ നഗരം അത്രമേല്‍ സുന്ദരമാണെന്നും പിറന്നാള്‍ പെണ്ണിന്റെ പിറന്നാള്‍ വൈകുന്നേരങ്ങളിലെ ഒരു മുഹൂര്‍ത്തമാണ് ഈ ചിത്രമെന്നും വിഘ്നേശ് കുറിച്ചിരിക്കുന്നു. 

വിഘ്നേശിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റൗഡി പിക്ചേഴ്സ് ആദ്യമായി നിര്‍മ്മിക്കുന്ന നെട്രിക്കണ്ണില്‍ നായികയാകുന്നത് നയന്‍സാണ്. ചിത്രം അണിയറയില്‍ പുരോഗമിക്കുകയാണ. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മന്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂറിനും മകള്‍ ഖുഷി കപൂറിനുമൊപ്പം പുറത്തു നിന്ന് അത്താഴ വിരുന്ന് കഴിഞ്ഞതിന് ശേഷമുള്ള ചിത്രവും വിഘ്‌നേഷ് ശിവന്‍ പങ്കുവച്ചിരുന്നു.

നാനും റൗഡി താന്‍' എന്ന വിഘ്‌നേഷ് ശിവന്റെ കരിയറില്‍ ഏറെ ബ്രേക്ക് നല്‍കിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നായിരുന്നു വിഘ്‌നേഷിന്റെയും നയന്‍താരയുടെയും പ്രണയത്തിന്റെ തുടക്കം.അടുത്തിടെ ചിത്രത്തിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിഘ്‌നേഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഏറെ ശ്രദ്ധ നേടിയിരുന്നു.

Vignesh Shivan and Nayanthara in New York to celebrate birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES