Latest News

രജനി സ്റ്റൈല്‍ മാസ് എന്‍ട്രി; ഒപ്പം അനിരുദ്ധിന്റെ ബിജഎം; സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 170ആമത് ചിത്രം വേട്ടയന്‍; പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ ടീസര്‍ പുറത്ത്

Malayalilife
രജനി സ്റ്റൈല്‍ മാസ് എന്‍ട്രി; ഒപ്പം അനിരുദ്ധിന്റെ ബിജഎം; സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 170ആമത് ചിത്രം വേട്ടയന്‍; പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ ടീസര്‍ പുറത്ത്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 170ആമത് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'വേട്ടയന്‍' എന്നാണ് പേര്. 'ജയ്ഭീം'ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൈറ്റില്‍ ടീസര്‍ എന്ന പേരില്‍ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തില്‍ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. 

മഞ്ജു വാര്യര്‍, ദുഷാരാ വിജയന്‍, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബട്ടി, തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 32 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. 1991-ല്‍ പുറത്തിറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായ് ഒരുമിച്ചഭിനയിച്ചത്.

എസ് ആര്‍ കതിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഫിലോമിന്‍രാജ് കൈകാര്യം ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. സംഘടനം: അന്‍ബറിവ്, പിആര്‍ഒ: ശബരി.

Vettaiyan Title Teaser Rajinikanth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES