നടി വരലക്ഷ്മി ശരത്കുമാറിന്റെയും നിക്കോളായ് സച്ച്ദേവിന്റെയും വിവാഹ ആഘോഷങ്ങള്‍ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു താരത്തിന്റെ മെഹന്ദി ചടങ്ങുകള്‍ നടന്നത്. രാധിക ശരത്കുമാറിന്റെ മകള്‍ റയാനെ മിഥുനാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വരലക്ഷ്മിയും നിക്കോളായിയും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ വിവാഹ വിരുന്ന് ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു വരലക്ഷ്മിയുടെയും നിക്കോളായിയുടെയും വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്.
പ്രശാന്ത് വര്‍മ്മയുടെ തേജ അഭിനയിച്ച ഹനുമാന്‍ എന്ന സിനിമയിലാണ് വരലക്ഷ്മി അവസാനം അഭിനയിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് മുംബൈ നിവാസി നിക്കോളായ് സച്ച്ദേവുമായി വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടത്തിയത്. ജൂലൈ 2 ന് അവരുടെ വിവാഹം തായ്ലന്‍ഡില്‍ നടക്കും എന്നാണ് വിവരം
.വരലക്ഷ്മി നേരിട്ടെത്തി തന്റെ വിവാഹത്തിന് പ്രമുഖ താരങ്ങളെ ക്ഷണിച്ചിരുന്നു. രജനികാന്ത്, കമല്‍ഹാസന്‍, രവി തേജ, സംവിധായകന്‍ പ്രശാന്ത് വര്‍മ്മ, ബാല, പ്രഭു, വംശി പൈഡിപ്പള്ളി, തമന്‍ എസ്, ഗോപിചന്ദ് മലിനേനി, നയന്‍താര, വിഘ്നേഷ് ശിവന്‍, കിച്ച സുധീപ്, സിദ്ധാര്‍ത്ഥ് എന്നിവരെ വരലക്ഷ്മിയും കുടുംബവും ഇതുവരെ ക്ഷണിച്ചിട്ടുണ്ട്.