Latest News

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന വാമനന്‍ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്ത്;ചിത്രം ഡിസംബറില്‍ 16 ന് തിയറ്ററുകളില്‍ 

Malayalilife
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന വാമനന്‍ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്ത്;ചിത്രം ഡിസംബറില്‍ 16 ന് തിയറ്ററുകളില്‍ 

ന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന വാമനന്‍ ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ എത്തി. വളരെയധികം ദുരൂഹതകള്‍ നിറഞ്ഞ  ചിത്രമാണ് വാമനന്‍.എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ വച്ചു നടന്ന ചടങ്ങില്‍ നടന്‍ ബാബു ആന്റണിയാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ചടങ്ങില്‍ ഇന്ദ്രന്‍സ്, സംവിധായകന്‍ എ.ബി ബിനില്‍, നിര്‍മ്മാതാവ് അരുണ്‍ ബാബു, ദില്‍ഷാന ദില്‍ഷാദ് എന്നിവരും പങ്കെടുത്തു.

 ചിത്രം ഡിസംബര്‍ 16 ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുളളത്. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍   അരുണ്‍ ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സംവിധായകന്‍ ബിനില്‍ തന്നെയാണ്.

വാമനന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലുടനീളം ഉണ്ടാവുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിലുടനീളം  കാണിക്കുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് വാമനന്‍. ചിത്രത്തില്‍ സീമ ജി നായര്‍, ബൈജു, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സമ അലി സഹയാണ്. രഘു വേണുഗോപാല്‍, ഡോണ തോമസ്, രാജീവ് വാര്യര്‍,  അശോകന്‍ കരുമത്തില്‍, ബിജു കൂമാര്‍ കവുകപറമ്പില്‍, സുമ മേനോന്‍ എന്നിവരാണ് ചിത്രത്തിന്‍രെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. അരുണ്‍ ശിവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

മിഥുന്‍ ജോര്‍ജ് ആണ് സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന്  എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കുന്നത്. സാഗ ഇന്റര്‍നാഷണലിന്‍രെ സഹകരണത്തോടെ മൂവി ഗാങ് റിലീസ് ആണ് ചിത്രം തിയറ്ററില്‍ എത്തിക്കുക. 


 

Vamanan Official Trailer 2

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES