മമ്മൂട്ടി-ഷാജി കൈലാസ് ടീമിന്റെ എക്കാലത്തേയും ജനപ്രിയ സിനിമകളിലൊന്നായ 'വല്യേട്ടന്‍' വീണ്ടും തിയറ്ററുകളിലേക്കെത്തുന്നു. 4K ഡോള്‍ബി അറ്റ്മോസ് ദൃശ്യമികവോടെ നവംബര്‍ 29 ന് ചിത്രം റീ റിലീസ് ചെയ്യും.
2000 സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത 'വല്യേട്ടന്‍' ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്‌ക്രീനില്‍ എത്തിയത്.
അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് നിര്‍മാണം. രചന - രഞ്ജിത്ത്. ശോഭന, സിദ്ദിഖ്, മനോജ്. കെ. ജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍. എഫ്. വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. മോഹന്‍ സിത്താര പാട്ടുകളും സി. രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമാണ്.