Latest News

ഒരു കൂട്ടം വാഴകളുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം; വിപിന്‍ ദാസിന്റെ തിരക്കഥയില്‍ എത്തുന്ന വാഴ' ടീസര്‍

Malayalilife
 ഒരു കൂട്ടം വാഴകളുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം; വിപിന്‍ ദാസിന്റെ തിരക്കഥയില്‍ എത്തുന്ന വാഴ' ടീസര്‍

'ജയ ജയ ജയ ജയഹേ', 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന 'വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. 

നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍
സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ്, അമിത് മോഹന്‍, അനുരാജ്, അന്‍ഷിദ് അനു, അശ്വിന്‍ വിജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ജഗദീഷ്,  നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസിസ് നെടുമങ്ങാട്, അരുണ്‍ സോള്‍, രാജേശ്വരി, ശ്രുതി മണികണ്ഠന്‍, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിയാ വിന്‍സെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്,  എന്നിവരാണ് മറ്റ് താരങ്ങള്‍.

WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഈ ചിത്രത്തിലെ അതിമനോഹരം..എന്ന ഗാനം സോഷ്യല്‍ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വാഴയിലെ മറ്റ് ഗാനങ്ങള്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. പാര്‍വതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി, റാക്‌സ് റേഡിയന്റ്, രജത് പ്രകാശ്, ജയ് സ്റ്റെല്ലാര്‍ എന്നിവര്‍ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്പേഴ്‌സിന്റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്.
നീരജ് മാധവിന്റെ 'ഗൗതമന്റെ രഥം' എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത  'വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്'. ആഗസ്റ്റ് പതിനഞ്ചിന് പ്രദര്‍ശനത്തിനെത്തുന്നു. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിര്‍വ്വഹിക്കുന്നു. ചിത്രസംയോജനം- കണ്ണന്‍ മോഹന്‍, മ്യൂസിക് സൂപ്പര്‍ വിഷന്‍- അങ്കിത്  മേനോന്‍, കലാസംവിധാനം- ബാബു പിള്ള, ചീഫ് അസോസിയേറ്റ്- ശ്രീലാല്‍, മേക്കപ്പ്- സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം- അശ്വതി ജയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് രാജ്, സവിന്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ എസ് മണി, സൗണ്ട് മിക്‌സിംങ്- വിഷ്ണു സുജതന്‍, ആക്ഷന്‍ ഡയറക്ടര്‍- കലൈ കിങ്‌സണ്‍, ഡിജിറ്റല്‍ പി ആര്‍ ഒ-വിപിന്‍ കുമാര്‍, ഡിഐ- ജോയ്‌നര്‍ തോമസ്, സ്റ്റില്‍സ്-അമല്‍ ജെയിംസ്, ടൈറ്റില്‍ ഡിസൈന്‍- സാര്‍ക്കാസനം, ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # വാഴ ടീസര്‍
Vaazha Official Teaser Vipin Das

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES