ഉരു സിനിമയുടെ ട്രെയിലര്‍ പ്രശസ്ത നടന്‍ ജയരാജ് വാര്യര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തിറക്കി. ഉരു നിര്‍മ്മാണ കഥയോടൊപ്പം.ഗള്‍ഫ് മലയാളിയുടെയും ഗള്‍ഫില്‍നിന്ന് തിരിച്ചു വരുന്ന മലയാളിയുടെയും .അറബികളുമായി മലയാളികള്‍ക്കുള്ള ബന്ധത്തിന്റെയും സ്ത്രീ സഹനത്തിന്റെയും വഴി തെറ്റിപ്പോകുന്ന കൗമാരത്തിന്റെയും എല്ലാറ്റിനും മീതെ മനുഷ്യ നന്മയുടെയും കഥ പറയുന്ന ചിത്രമാണ് ഉരു.
മാമുക്കോയ തന്റെ അഭിനയ ജീവിതത്തിലെ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഉരു'വില്‍ കെ യു മനോജ് , മഞ്ജു പത്രോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .
മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മാണവും ഇ എം അഷ്റഫ് സംവിധാനവും നിര്‍വ്വഹിച്ച ഉരു മാര്‍ച്ച് 3 ന് തീയേറ്ററുകളിലെത്തും.സുബിന്‍ എടപ്പാകത്തും എ സാബുവുമാണ് സഹ നിര്‍മ്മാതാക്കള്‍ . അസ്സോസിയേറ്റ് സംവിധായകന്‍ ബൈജു ദേവദാസാണ്. 'ഉരു'വിലെ ഗാനം രചിച്ചിരിക്കുന്നത് പ്രഭാ വര്‍മ്മയാണ്. സംഗീതം കമല്‍ പ്രശാന്ത് , പശ്ചാത്തല സംഗീതം ദീപു കൈതപ്രം. ഛായാഗ്രഹണം ശ്രീകുമാര്‍ പെരുമ്പടവും ചിത്ര സംയോജനം ഹരി ജി നായര്‍