Latest News

നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; ഭർത്തൃപീഡനമാണ് മരണകാരണമെന്ന ആരോപണം; സഹോദരന്റെ പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങി

Malayalilife
നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; ഭർത്തൃപീഡനമാണ് മരണകാരണമെന്ന ആരോപണം; സഹോദരന്റെ പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങി

 നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയെന്നാരോപിച്ച് കുടുംബം രംഗത്ത്.ഭർത്തൃപീഡനമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങി.സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു പ്രിയങ്കയെ ഉണ്ണി നിരന്തരം മർദ്ദിക്കുന്നതായി പരാതിയിൽ പറയുന്നു. പ്രിയങ്കയ്ക്ക് മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ബുധനാഴ്‌ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്‌നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ് പ്രിയങ്ക. നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്.

 പ്രിയങ്ക ഉണ്ണിക്കെതിരെ ജീവനൊടുക്കുന്നതിന് മുമ്പ് വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.  പ്രിയങ്ക കഴിഞ്ഞ ദിവസം അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തെ വീട്ടില്‍ ഉണ്ണിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് എത്തുന്നത്. അതിന് ശേഷമാണ് ഇന്നലെ വെമ്പായത്തെ വീട്ടില്‍ വെച്ച് ജീവനൊടുക്കിയത്. അതേസമയം പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തിൽ ഉണ്ണി രാജൻ പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more topics: # Unni rajan p dev wife ,# death issue
Unni rajan p dev wife death issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES