Latest News

താനിപ്പോള്‍ ഗന്ധര്‍വ ജൂനിയറില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്; അത് നീണ്ട ഷെഡ്യൂളാണ്; ലാഘവത്തോടെയല്ല രാഷ്ട്രീയത്തെ സമീപിക്കുന്നത്; ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച്  ഉണ്ണി മുകുന്ദന്‍

Malayalilife
താനിപ്പോള്‍ ഗന്ധര്‍വ ജൂനിയറില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്; അത് നീണ്ട ഷെഡ്യൂളാണ്; ലാഘവത്തോടെയല്ല രാഷ്ട്രീയത്തെ സമീപിക്കുന്നത്; ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച്  ഉണ്ണി മുകുന്ദന്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഉണ്ണി മുകുന്ദന്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു എന്ന പ്രചാരണങ്ങള്‍ക്കിടെ വിഷയത്തില്‍ പ്രതികരിച്ച് താരം. രാഷ്ട്രീയ പ്രവേശനം നടത്താന്‍ ഒരുങ്ങുന്നുവെന്ന പ്രചരണം വ്യാജമാണെന്നും രാഷ്ട്രീയത്തെ ലാഘവത്തോടെ സമീപിക്കുന്ന ഒരാളല്ല താനെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നു.

കുറിപ്പ് ഇങ്ങനെ: 

ഞന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതായി അറിഞ്ഞു. അത് വ്യാജമാണ്. എന്റെ പുതിയചിത്രം ഗന്ധര്‍വ ജൂനിയറില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ഞാന്‍. അതൊരു നീണ്ട ഷെഡ്യൂളാണ്. അത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അവയുടെ സത്യാവസ്ഥ പരിശോധിക്കണമെന്ന് മാദ്ധ്യമ സ്ഥാപനങ്ങളോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയില്‍ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ലാഘവത്തോടെയല്ല ഞാന്‍ രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഈ കുറിപ്പിലൂടെ ഞാന്‍ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു എന്ന് ഉണ്ണി മുകുന്ദന്‍ കുറിച്ചു.

100 കോടി ക്ലബില്‍ ഇടം നേടിയ മാളികപ്പുറം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ഗന്ധര്‍വ ജൂനിയറില്‍ ആണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. നവാഗതനായ വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെ.എം. ഇന്‍ഫോടെയ്ന്‍മെന്റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.

 

Unni Mukundan reacts to the news of political entry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES