അടി കപ്യാരേ കൂട്ടമണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഉറിയടിയുടെ ടീസര്‍ പുറത്തിറങ്ങിപൊലീസുകാരുടെ ഓണക്കാലമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ട്രെയിലര്‍ പറയുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള ചാനല്‍ ചര്‍ച്ചയിലെ രാഹുല്‍ ഈശ്വറിന്റെ പ്രകടനവും ആക്ഷേപ ഹാസ്യ രീതിയില്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്ഡി.വൈ.എസ്.പി മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ളവര്‍ കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ മുകേഷ്, ശ്രീനിവാസന്‍, ബൈജു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ് എന്നിവര്‍ അണിനിരക്കുന്നു. സുധി കോപ്പ, മാനസ രാധാകൃഷ്ണന്‍, സിദ്ദിക്ക്, ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, ശ്രീജിത്ത് രവി, ബൈജു, മുകേഷ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി വിജി, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളായുള്ളത്
ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന കഥയാണ്. പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്‌സില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങള്‍ ഒപ്പിയെടുക്കുന്നതാണു കഥാ തന്തു.2015 ല്‍ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണിയില്‍ ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.