കെജിഎഫ് നായകന് യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ടോക്സിക്'. 'എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സ്' എന്ന ടാഗ്ലൈനോടെയുള്ള ചിത്രത്തിലെ താരനിരയെക്കുറിച്ച് പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്
ഇപ്പോളിതാ ചിത്രത്തില്‍ ടൊവിനോ തോമസ് പ്രതിനായകനായി എത്തുന്നുവെന്ന വാര്‍ത്തയാണ് വരുന്നത്. ടൊവിനോയുടെ കന്നട അരങ്ങേറ്റ ചിത്രമാണ് ടോക്സിക്. ചിത്രീകരണം ഇംഗ്ണ്ടില്‍ പുരോഗമിക്കുകയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ടോക്സിക്കില്‍ നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. ബോളിവുഡ് താരം കിയാര അദ്വാനി യഷിന്റെ സഹോദരി വേഷത്തിലാണ് എത്തുന്നത്.
200 ദിവസത്തെ ചിത്രീകര ണമാണ് പ്ളാന്‍ ചെയ്യുന്നത്. ലണ്ടന്‍ ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍. ടോക്സിക് - എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്-അപ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം യഷ് ക്യാമറയ്ക്ക് മുന്‍പിലേക്ക് വീണ്ടു വരികയാണ്.
യഷിന്റെ പത്തൊന്‍പതാമത്തെ ചിത്രമായ ടോക് സിക് പൂര്‍ണമായും ഗ്യാങ് സ്റ്റര്‍ ഗണത്തില്‍പ്പെടുന്നു. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യാനാണ് തീരുമാനം. ഗീതു തന്നെയാണ് രചന നിര്‍വഹിക്കുന്നത്.