Latest News

ഇവിടെ ജീവിക്കണം എങ്കിലെ കണ്ണ് അടച്ച് ജീവിക്കണം; ആവേശമുണര്‍ത്തുന്ന ഡയലോഗുമായി നിവിന്‍ പോളി ചിത്രം തുറമുഖം ട്രെയ്ലര്‍ എത്തി  

Malayalilife
 ഇവിടെ ജീവിക്കണം എങ്കിലെ കണ്ണ് അടച്ച് ജീവിക്കണം; ആവേശമുണര്‍ത്തുന്ന ഡയലോഗുമായി നിവിന്‍ പോളി ചിത്രം തുറമുഖം ട്രെയ്ലര്‍ എത്തി   

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെട്രെയ്ലര്‍ റിലീസ് ചെയ്തു. അടുത്ത മാസം ജൂണ്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ട്രെയ്ലര്‍ നിവിന്‍ പോളി തന്റെ ഫേസ്ബുക്കില്‍ പേജിലൂടെയാണ് ട്രെയ്ലര്‍ പുറത്ത് വിട്ടത്. നിരവധി തവണ റിലീസ് ഡേറ്റ് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

നിവിന്‍ പോളി, ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.'.

തൊഴിലില്ലായ്മ രൂക്ഷമായ കാലത്ത് തൊഴില്‍ വിഭജനത്തിനായി ആവിഷ്‌കരിച്ച ചാപ്പ സമ്പ്രദായത്തിനെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. കൂട്ടമായി നില്‍ക്കുന്ന തൊഴിലാളികള്‍ക്കു നേരെ ടോക്കണുകള്‍ എറിഞ്ഞു കൊടുക്കുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ഗോപന്‍ ചിദംബരമാണു തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍- ബി. അജിത്കുമാര്‍, കലാസംവിധാനം ഗോകുല്‍ ദാസ്, സംഗീതം- കെ & ഷഹബാസ് അമന്‍, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പരമേശ്വരന്‍. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് കോ പ്രൊഡ്യൂസര്‍മാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പി.ആര്‍.ഒ. എ.എസ്. ദിനേശ്, ആതിര ദില്‍ജിത്.

അതേസമയം ആസിഫലിയെ നായകനാക്കി രാജീവ് രവി തന്നെ സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ട്രെയ്ലറിനും മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.ചിത്രം മേയ് 27 ന് തീയറ്ററുകളില്‍ എത്തും.

Thuramukham Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES