Latest News

എന്‍ താടിയിരുന്ന ആര്‍ക്കെടാ പ്രശ്‌നം; ചിരിപ്പിച്ചും  സസ്‌പെന്‍സ് നിറച്ചും തുടരും ട്രെയിലര്‍; മോഹന്‍ലാല്‍ ശോഭന കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

Malayalilife
എന്‍ താടിയിരുന്ന ആര്‍ക്കെടാ പ്രശ്‌നം; ചിരിപ്പിച്ചും  സസ്‌പെന്‍സ് നിറച്ചും തുടരും ട്രെയിലര്‍; മോഹന്‍ലാല്‍ ശോഭന കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

വരും കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം തുടരുമിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വിന്റേജ് ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്ന ട്രെയിലര്‍ ചിരിപ്പിച്ച് തുടങ്ങിയെങ്കിലും അവസാന ഭാ?ഗത്ത് ഞെട്ടിക്കുന്ന പ്രകടനത്തോടെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. സസ്‌പെന്‍സുകള്‍ നിറച്ചുകൊണ്ടുള്ളതാകും തുടരുമെന്നും ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. 

തന്റെ സന്തത സഹചാരിയായ അംബാസിഡര്‍ കാറും ഷണ്‍മുഖനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മോഹന്‍ലാലിനൊപ്പം ബിനു പപ്പു, ശോഭന, മണിയന്‍പിള്ള രാജു തുടങ്ങിയവരെയും ട്രെയിലറില്‍ കാണാം. 

ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന തുടരും എന്ന സിനിമയില്‍ ഒരു സാധാരണ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിലെ നടന്റെ കഥാപാത്രത്തെ കണ്ടപ്പോള്‍ ഭ്രമരത്തിലെ മോഹന്‍ലാലിനെ ഓര്‍മ്മ വന്നു എന്നാണ് ഛായാഗ്രഹകന്‍ ഫായിസ് സിദ്ദിഖ് ഈ അടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

Thudarum Trailer Mohanlal Shobana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES