Latest News

പൃഥ്വിരാജിനെ പോലും ഞെട്ടിച്ച മൂന്നുവയസുകാരി; പിറന്നാള്‍ കേക്ക് കണ്ട് കണ്ണുനിറഞ്ഞ് താരം

Malayalilife
topbanner
പൃഥ്വിരാജിനെ പോലും ഞെട്ടിച്ച മൂന്നുവയസുകാരി; പിറന്നാള്‍ കേക്ക് കണ്ട് കണ്ണുനിറഞ്ഞ് താരം

നിരവധി ആരാധകരുള്ള യുവനടനാണ് പൃഥിരാജ്. പല ആരാധകരുടെയും പല തരത്തിലുള്ള ആരാധനകള്‍ കണ്ടിട്ടുളള താരത്തെ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത് ഒരു 3 വയസുകാരിയാണ്. പിറന്നാളില്‍ മുറിക്കാന്‍ പൃഥ്വിരാജിന്റെ പടമുള്ള കേക്ക് തന്നെ വേണമെന്ന് വാശിപിടിച്ചാണ് പൃഥ്വിരാജിന്റെ കുഞ്ഞു ആരാധിക രംഗത്തെത്തിയിരിക്കുന്നത്. 

രാജീവ് മേനോന്റെയും ഭാര്യയുടെയും മകള്‍.അമ്മയുടെ കയ്യില്‍ ഇരുന്ന് കൊണ്ട് കേക്കില്‍ പൃഥ്വിരാജിന്റെ പടം വേണമെന്ന് ആവശ്യപ്പെടുന്ന ആമിയും അത് നിറവേറ്റിക്കൊടുക്കുന്ന അച്ഛനുമാണ് വിഡിയോയില്‍. കേക്കില്‍ പൃഥ്വിയുടെ ചിത്രം കണ്ടതും, സന്തോഷം കൊണ്ട് ചിരിക്കുന്ന ആമിയും വീഡിയോയിലുണ്ട്.

പൃഥ്വിരാജ് തന്നെയാണ് ആമിയുടെ ക്യൂട്ട് വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചെറുപ്രായത്തിലേ ഒരാളുടെ ജീവിതത്തില്‍ പ്രാധാന്യം ലഭിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പൃഥ്വി പറയുന്നു. ഭാര്യ സുപ്രിയ മേനോനും കുഞ്ഞു ആമിയുടെ കുസൃതിത്തരം ആസ്വദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi) on

 

Three-year-old girl shocked even Prithviraj

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES