മലയാളികളുടെ മനസ്സിൽ എന്നെന്നും നിലനിൽക്കുന്ന ഒരു ചിത്രമാണ് മോഹൻലാൽ നായകനായ ചിത്രം സിനിമ. പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എവർഗ്രീൻ ഹിറ്റ് ചിത്രമായ ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിലൊന്ന് മികച്ചതാണ്. ഈ സിനിമയിലെ കല്യാണി കുട്ടിയായി എത്തിയ നടിയെ ആർക്കും അങ്ങനെ മറക്കാനൊന്നും സാധിക്കില്ല. രഞ്ജിനി സാഷ എന്ന നടിയെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കുകയും ഇല്ല. ഈ നടിക്ക് അധികം ആർക്കും അറിയാത്ത ഒരു പ്രണയ കഥയുണ്ട്. വർഷമെത്ര കഴിഞ്ഞാലും ഇന്നും രഞ്ജിനി ചിത്രം സിനിമയിൽ അഭിനയിക്കാൻ എത്തിയ അതേ 18 വയസുകാരി തന്നെയാണ്. ഒട്ടും പ്രതീക്ഷിക്കാതെ അഭിനയത്തിലേക്ക് എത്തുകയും പിന്നീട് സിനിമയും അഭിനയവും ഉപേക്ഷിച്ചു പോകുകയും വർഷങ്ങൾക്ക് ശേഷം മടങ്ങി വരികയും ചെയ്ത ആളാണ് രഞ്ജിനി.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. "ഞങ്ങൾ കണ്ടുമുട്ടിയത് സിംഗപ്പൂരിൽ വച്ചാണ്. എന്റെ സഹോദരന് അവിടെ ആയിരുന്നു ജോലി. എന്റെ ഭർത്താവിന് അന്ന് ഒരു കമ്പ്യൂട്ടർ ഷോപ്പ് ഉണ്ടായിരുന്നു. അങ്ങിനെ ഇടയ്ക്ക് സിംഗപ്പൂർ വരാറുണ്ടായിരുന്നു. ഒരു പാർട്ടിയിൽ വച്ചാണ് മീറ്റ് ചെയ്തത്. സാഷ എന്ന് പറഞ്ഞാണ് ഞാൻ പരിചയപ്പെട്ടത്. എന്നെ കണ്ടപ്പോൾ ആദ്യം പറഞ്ഞത് താൻ ഒരു മലയാളം നടിയെ പോലെ ഉണ്ട് എന്നായിരുന്നു. എന്റെ ഹൃദയം പെട്ടെന്ന് ഇടിച്ചപോലെ തോന്നി എനിക്ക്. ഞാൻ നടി ആണെന്ന് പറഞ്ഞിരുന്നില്ല. എന്നിട്ട് എന്നോട് മലയാളം എങ്ങിനെയാണ് അറിയുന്നത് എന്നും ചോദിച്ചു. ഞാൻ പെട്ടെന്ന് ചെന്നൈയിൽ പഠിച്ചിട്ടുണ്ട് അവിടെ മലയാളി ഫ്രണ്ട്സ് ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. മലയാളത്തിൽ ചിത്രം എന്ന സിനിമയിലെ രഞ്ജിനിയെ പോലെ ഉണ്ട് എന്ന് പറഞ്ഞു എന്നോട്. അദ്ദേഹം കൊച്ചിയിൽ ആയിരുന്നു, ഇടയ്ക്ക് സിംഗപ്പൂർ വരുമ്പോൾ കാണും. അങ്ങിനെ സംസാരിക്കാൻ ഒക്കെ തുടങ്ങിയപ്പോൾ ഞാൻ സത്യം പറഞ്ഞു. ഓൺലൈനിൽ ചാറ്റ് ചെയ്തപ്പോൾ ആണ് ഞാൻ പറഞ്ഞത്. അദ്ദേഹം ഷോക്ക് ആയിപ്പോയി. വീട്ടിൽ ഒക്കെ സമ്മതിച്ച ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. ഞങ്ങൾക്ക് മക്കൾ ഇല്ല പ്ലാനിങ്ങിലാണ്"... എന്നുമാണ് രഞ്ജിനി പറയുന്നത്.
രഞ്ജിനിക്ക് ഇതിനു ഒക്കെ മുൻപ് ഒരു കഥയുണ്ട് പറയാൻ. അതായത് സിംഗപ്പൂർ വിട്ട് ഇന്ത്യയിലേക്ക് വരാൻ ഇഷ്ടമല്ലാതിരുന്ന സാഷ എന്ന പെൺകുട്ടി അച്ഛന്റെ ഇഷ്ടപ്രകാരം ആണ് ആദ്യമായി ഭാരതിരാജ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിലൂടെ 15 ആം വയസിൽ പത്താം ക്ലാസ് പഠനം പോലും നിർത്തി വച്ച് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിൽ രഞ്ജിനി എന്ന പേരിൽ സജീവമായ സാഷ ഒരു ഘട്ടത്തിൽ അഭിനയം അവസാനിപ്പിച്ച് ലണ്ടനിലേക്ക് പോയി. അവിടെ വച്ച് പഠനം പൂർത്തിയാക്കുകയും ലീഗൽ അഡ്വൈസർ ആയി ജോലിക്ക് കയറുകയും ചെയ്തു. ഇതിനിടയിൽ ആയിരുന്നു രഞ്ജിനിയുടെ വിവാഹം നടക്കുന്നത്.