സിനിമക്ക് വേണ്ടി അല്ലെ മമ്മൂക്ക എന്ന് താൻ ഉൾപ്പടെ ഉള്ളവർ പറഞ്ഞിട്ടും മമ്മൂട്ടി അത് കേട്ടില്ല; വെളിപ്പെടുത്തലുമായി തെസ്‌നി ഖാൻ

Malayalilife
topbanner
സിനിമക്ക് വേണ്ടി അല്ലെ മമ്മൂക്ക എന്ന് താൻ ഉൾപ്പടെ ഉള്ളവർ പറഞ്ഞിട്ടും മമ്മൂട്ടി അത് കേട്ടില്ല; വെളിപ്പെടുത്തലുമായി തെസ്‌നി ഖാൻ

ലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് തെസ്‌നി ഖാൻ.  ഫലിതരസപ്രാധാനമായ പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള താരം അഭിനയത്തിന് പുറമെ മാജിക്കും, നൃത്തവും ചെയ്ത്  കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടുണ്ട്.  പ്രേക്ഷകർക്ക് തെസ്‌നി എന്ന നടിയെ ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി കൂടുതൽ പരിചിതയാക്കുകയും ചെയ്‌തിരുന്നു. 

താരജാഡകൾ  ഒന്നും തന്നെ കാണിക്കാത്ത നടി കൂടിയാണ് തെസ്‌നി. . 1998 ൽ ഇറങ്ങിയ ഡെയ്സി എന്ന സിനിമയിൽ കൂടിയാണ് നടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. മലയാള സിനിമയിലെ മിക്ക സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും തെസ്‌നി വേഷമിടും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ തെസ്നി  ഖാൻ മമ്മൂട്ടിയെ പറ്റി നടത്തിയ ഒരു വെളിപ്പെടുത്തലാണ്  സോഷ്യൽ മീഡിയയാകെ ഏറ്റെടുത്തിരിക്കുന്നത്.  മമ്മൂട്ടി നായകനായ കുട്ടിസ്രാങ്ക് എന്ന ചിത്രത്തിൽ നടന്ന ഒരു സംഭവമാണ് താരം തുറന്ന് പറയുന്നത്.

കുട്ടിസ്രാങ്ക് ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ഇടക്ക് ചിത്രത്തിൽ മമ്മൂട്ടി ചെയ്ത കഥാപാത്രം തെസ്‌നി ഖാന്റെ പുറകിൽ പിടിക്കുന്ന ഒരു സീൻ ഉണ്ടായിരിന്നു. ഈ  സീൻ എടുക്കാൻ മമ്മൂട്ടി, തെസ്നി ബാക്കി കഥാപാത്രങ്ങളും സൈറ്റിൽ എത്തി, എന്നാൽ അടുത്തതായി മമ്മൂട്ടി നടന്ന് വന്ന് തെസ്‌നിയുടെ പുറകിൽ പിടിക്കുന്ന സീനാണ് എന്ന് സംവിധായകൻ പറഞ്ഞപ്പോൾ അതിന് മമ്മൂട്ടി ഒരുക്കമാല്ലായിരുന്നു എന്ന് തസ്‌നി പറയുന്നു.

സിനിമക്ക് വേണ്ടി അല്ലെ മമ്മൂക്ക എന്ന് താൻ ഉൾപ്പടെ ഉള്ളവർ പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ലെന്നും ഒടുവിൽ ആ രംഗം എടുക്കാൻ മമ്മൂട്ടി സമ്മതിച്ചു പക്ഷെ ഷൂട്ട്‌ തുടങ്ങി തെസ്നിയുടെ അടുത്ത് ചെല്ലുമ്പോൾ മമ്മൂട്ടി ആ സീൻ ചെയ്യാൻ മടിക്കുകയായിരുന്നു. പല തവണ ചെയ്യാൻ പറഞ്ഞിട്ടും മമ്മൂട്ടി തെസ്നിയുടെ അടുത്ത് ചെല്ലുമ്പോൾ വീണ്ടും നിർത്തും. ഒടുവിൽ മമ്മൂട്ടി അത് ചെയ്യാൻ വയ്യ എന്ന് സംവിധായകനെ അറിയിക്കുകയായിരുന്നു. തുടർന്ന് കാര്യങ്ങൾ മനസിലാക്കിയ സംവിധായാകൻ മമ്മൂട്ടിക്ക് പകരം ആ സീൻ ചെയ്യാൻ വേറെ ഒരു ഡ്യൂപ്പിനെ വെക്കുകയായിരുന്നു. ഷൂട്ട്‌ തുടങ്ങുമ്പോൾ മമ്മൂട്ടിയെ കാണിക്കും എങ്കിലും ക്ലോസ് ആപ്പായി ഷൂട്ട്‌ ചെയ്യുന്ന സീൻ ഡ്യൂപ്പാണ് സിനിമയിൽ ചെയ്തരിക്കുന്നത്. പിന്നീട് മമ്മൂട്ടി നടന്ന് പോകുന്നതും സിനിമയിൽ കാണാൻ സാധിക്കുമെന്നും തെസ്നി ഖാൻ പറയുന്നു.
 

Thesni Khan reveals an inccident happend in mammotty movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES