Latest News

സസ്‌പെന്‍സ് ത്രില്ലറുമായി ആശാ ശരതും ലാലും രഞ്ജി പണിക്കരും; എം എ നിഷാദ് ഒരുക്കുന്ന തെളിവ് ട്രെയിലര്‍ പുറത്തിറക്കി മോഹന്‍ലാല്‍

Malayalilife
സസ്‌പെന്‍സ് ത്രില്ലറുമായി ആശാ ശരതും ലാലും രഞ്ജി പണിക്കരും; എം എ നിഷാദ് ഒരുക്കുന്ന തെളിവ് ട്രെയിലര്‍ പുറത്തിറക്കി മോഹന്‍ലാല്‍

ലാല്‍, ആശ ശരത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'തെളിവ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടു.മോഹന്‍ലാലാണ് ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തു വിട്ടത്. ചെറിയാന്‍ കല്‍പ്പകവാടി തിരക്കഥയൊരുക്കിയ ചിത്രം ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെയാണ് കടന്നുപോകുന്നത്. ചിത്രത്തില്‍ ശക്തമായ സ്ത്രീകഥാപാത്രമായി ആശാ ശരത് എത്തുന്നു.

ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടിവരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. ലാല്‍, രഞ്ജി പണിക്കര്‍, നെടുമുടി വേണു, സയിദ് മൊഹസിന്‍ ഖാന്‍, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

ഇഥിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.എം. ജയച്ചന്ദ്രന്‍ പശ്ചാത്തല സംഗീതവും കല്ലറ ഗോപന്‍ സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കെ. ജയകുമാര്‍, പ്രഭാ വര്‍മ എന്നിവരാണ് തെളിവിലെ ഗാനങ്ങള്‍ രചിച്ചത്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഒക്‌റ്റോബര്‍ 18ന് തിയേറ്ററുകളിലെത്തും.


 

Thelivu The Truth Prevails Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES