Latest News

ആമേനിലെ പള്ളി ഇപ്പോള്‍ തീര്‍ഥാടന കേന്ദ്രമായി; മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ചവര്‍ പറയുന്നതിലെ സത്യമെന്ത്?

Malayalilife
ആമേനിലെ പള്ളി ഇപ്പോള്‍ തീര്‍ഥാടന കേന്ദ്രമായി; മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ചവര്‍ പറയുന്നതിലെ സത്യമെന്ത്?

മിന്നല്‍ മുരളി എന്ന ടൊവിനോയുടെ പുതിയ ചിത്രത്തിനായി ആലുവ മണപ്പുറത്ത് പണിത ക്രിസ്ത്യന്‍ പള്ളി രാഷ്ട്രീയ ബജ്രംഗ്ദല്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത് സിനിമാമേഖലയെ ആകെ ഞെട്ടിച്ചിരുന്നു. സിനിമാമേഖലയിലെ പ്രശസ്തര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ആമേന്‍ സിനിമയിലെ പള്ളിയുമായി ബന്ധപ്പെട്ട് ചില പ്രചരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉണ്ടായി. ഇപ്പോള്‍ ഇതിന്റെ സത്യാവസ്ഥ പങ്കുവച്ച് എത്തിയിരിക്കയാണ് ഒരു യുവാവ്.

മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കവെയാണ് ആമേന്‍ സിനിമയിലെ പള്ളിയെപറ്റിയുടെ പ്രചരണവുമായി ചിലര്‍ എത്തിയത്.ആമേന്‍ സിനിമയ്ക്ക് വേണ്ടി 2013–ല്‍ പണിത സെറ്റ് ഇന്ന് തീര്‍ത്ഥാടന കേന്ദ്രമാണ് എന്നാണ് രാഷ്ട്രായനുകൂലികള്‍ പ്രചരണം നടത്തുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ തെളിയിക്കുകയാണ് സിനിമയുടെ ചിത്രീകരണം നടന്ന ആലപ്പുഴ ജില്ലയിലെ ഉളവയ്പ്പില്‍ നിന്നുള്ള അനന്തു അജി. അനന്തുവിന്റെ കുറിപ്പ് വൈറലായിരിക്കയാണ്.

ആമേന്‍ സിനിമയ്ക്കായി 2013ല്‍ പണിത ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് സിനിമ ഷൂട്ടിങിന് ശേഷവും പൊളിച്ച് മാറ്റിയില്ലെന്നും അതിപ്പോഴൊരു തീര്‍ത്ഥാടനകേന്ദ്രമായി  മാറിയിരിക്കുകയാണെന്നുമൊക്കെ മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഘികള്‍ പറഞ്ഞു പരത്തുന്നുണ്ട്. ആമേന്‍ സിനിമയ്ക്കായി സെറ്റിട്ട പള്ളി എന്റെ നാട്ടിലാണ്. ഉളവയ്പ്പില്‍.. ( ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക്. )


എന്റെ അറിവില്‍ ആമേന്‍ സിനിമയ്ക്കായി അന്ന് സെറ്റിട്ടത് ഈ ചിത്രത്തില്‍ കാണുന്ന ഒരേയൊരു പള്ളിയാണ്. അതും എന്റെ വീട്ടില്‍ നിന്ന് പത്തോ പതിനഞ്ചോ മിനിറ്റ് കഷ്ടി നടന്നാല്‍ എത്താവുന്ന ദൂരത്ത്. ചോറും കറിയുമൊക്കെ നേരത്തെ വെച്ച് സ്ത്രീകളടക്കമുള്ള ആളുകള്‍, കുട്ടികള്‍, പണിക്ക് അവധി കൊടുത്ത് ചേട്ടന്മാര്‍ ഒരു നാട് മൊത്തം ഷൂട്ടിങ് കാണാന്‍ എത്തുന്നത് ഞാനാദ്യമായി കാണുന്നത് അന്നാണ്.

അതിന് മുമ്പും അതിന് ശേഷവും വാരിക്കുഴിയിലെ കൊലപാതകമടക്കം ഒരുപാട് സിനിമകള്‍ ഉളവയ്പ്പില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഏതാണ്ട് ഒന്നൊന്നര മാസം നീണ്ടു നിന്ന ആമേന്റെ ഷൂട്ടിങിനു ശേഷം വിറക് വിലയ്ക്ക് ആ പള്ളി പൊളിച്ച് വില്‍ക്കുകയായിരുന്നു ഉണ്ടായത്. പക്ഷെ സംഘികള്‍ പറയുന്ന ഇപ്പോഴും തീര്‍ത്ഥാടനകേന്ദ്രമായ് നില്ക്കുന്ന ആ പള്ളി ഏതാണ് എത്രയാലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.

ഇനിയിപ്പോ ഞാനറിയാതെ എന്റെ തൊട്ടടുത്തെങ്ങാനും വേറൊരു തീര്‍ത്ഥാടനകേന്ദ്രം ഉണ്ടോ ആവോ..? അല്ല ഇല്യൂമിനാണ്ടിയുടെയൊക്കെ കാലമാണേ..ഒന്നും പറയാന്‍ പറ്റില്ല..!!പ്രധാന വിറ്റ് ഇതൊന്നുമല്ല. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയ്ക്ക് വേണ്ടി സെറ്റ് ഇട്ട കൂട്ടത്തില്‍ ഒരു പാര്‍ട്ടി ഓഫിസും ഉണ്ടായിരുന്നു. അതിപ്പോ ഉളവയ്പ്പിലെ പാര്‍ട്ടിക്കാര്‍ ഓഫീസ് ആയിട്ട് ഉപയോഗിക്കുവാണെന്നെങ്ങാനും ഇവറ്റകള്‍ പറയുവോന്നാ എന്റെ പേടി.

The Church of Amen is now a pilgrimage center

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES