ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമായ ദളപതി 68ല്‍ മലയാളത്തിന്റെ പ്രിയ നടന്‍ പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. വെങ്കട് പ്രഭു വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ ജയറാം ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണമുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിജയ്‌യുടെ നായികയായി മീനാക്ഷി ചൗധരി ചിത്രത്തില്‍ എത്തും എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.
പ്രഭുദേവ, പ്രശാന്ത്, സ്‌നേഹ, ലൈ തുടങ്ങിയവരാണ് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങള്‍. വിജയ് ചിത്രം ലിയോയുടെ റിലീസിനുശേഷം ചിത്രത്തിന്റെ പൂജ ചിത്രങ്ങള്‍ പുറത്തുവിടാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
അതേസമയം പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് ജയറാമിന്റേതായി അവസാനം റിലീസ് ചെയ്ത തമിഴ് ചിത്രം. മലയാളത്തില്‍ നായകനായി എത്തുന്ന അബ്രഹാം ഓസ്ലര്‍ റിലീസിന് ഒരുങ്ങുന്നു. മിഥുന്‍ മാനുവേല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസിന് എത്തും.ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ സാന്നിദ്ധ്യം അറിയിക്കുന്നു.