തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെ താരം സിനിമയോട് വിട പറഞ്ഞിരുന്നു. 2020ലായിരുന്നു ചിരഞ്ജീവിയുടെ മരണം. രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ നടന്‍ ചിരഞ്ജീവി മരണപ്പെടുമ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു മേഘ്ന. ഇപ്പോള്‍ മകന്‍ റയാന്‍ രാജ് സര്‍ജ്ജയുമൊത്ത് സന്തോഷകരമായ ജീവിതം നയിക്കുന്ന മേഘന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇപ്പോളിതാ ചിരഞ്ജിവിയുടെ മരണം മുതല്‍ ഏറെ നേരിട്ട ഒരു ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മേഘ്ന രാജ്.
സിനിമയിലേയ്ക്ക് മടങ്ങിവരുമെന്ന് കുറച്ചുനാള്‍ മുന്‍പ് മേഘ്ന രാജ് അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചാണ് താരം മടങ്ങിവരവ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാണ് നിങ്ങളെ സ്‌ക്രീനില്‍ വീണ്ടും കാണാന്‍ സാധിക്കുക എന്നതായിരുന്നു ഏറെ കേട്ട ചോദ്യമെന്നും അതിനുള്ള ഉത്തരമാണിതെന്നും പറഞ്ഞായിരുന്നു താരം പോസ്റ്റ് പങ്കുവച്ചത്.
വിശാല്‍ ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മേഘ്നയുടെയും ചിരുവിന്റെയും അടുത്ത സുഹൃത്തുക്കളാണ്. തിരിച്ചുവരവിനായി മേഘ്നയെ പോത്സാഹിപ്പിച്ചതും ഇവരായിരുന്നു.
അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമെന്ന് നേരത്തെ മേഘ്ന വ്യക്തമാക്കിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന. മലയാളത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹമുള്ളത് കൊണ്ട് അധികം വൈകാതെ തന്നെ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. നരേനൊപ്പം ഹല്ലേലുയ്യ എന്ന ചിത്രത്തിലായിരുന്നു മേഘ്നയെ അവസാനമായി മലയാളത്തില്‍ കണ്ടത്