അശോക് സെല്‍വന്‍ ശരത് കുമാര്‍,നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത
'പോര്‍ തൊഴില്‍' ജൂണ്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് അപ്ലാസ് എന്റര്‍ടൈന്‍മെന്റ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നചിത്രമാണ്‌പോര്‍ തൊഴില്‍' എന്ന എഡ്ജ് ഓഫ് ദി സീറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍.
ഹംബിള്‍ പൊളിറ്റീഷ്യന്‍ നോഗ്രാജ് (കന്നഡ), വധം (തമിഴ്), കുരുതി കാലം (തമിഴ്), ഇരു ധുരുവം (തമിഴ്) എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ പരമ്പരകള്‍ കണ്ടന്റ് സ്റ്റുഡിയോ നേരത്തെ നിര്‍മ്മിച്ചിട്ടുണ്ട്. 'ലില്ലി' യ്ക്കും ശേഷം ഇ ഫോര്‍ എക്സ്പെരിമെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'പോര്‍ തൊഴില്‍'.
എല്ലാ ദക്ഷിണേന്ത്യന്‍ വിപണികളിലും വൈവിധ്യമാര്‍ന്ന പ്രതിബദ്ധതയോടെ, വിവിധ ഭാഷകളിലുടനീളം നിരവധി സിനിമകളും പ്രീമിയം സീരീസുകളും സൃഷ്ടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന അപ്ലാസ് എന്റര്‍ടൈന്‍മെന്റിന്റെ ആദ്യ ചിത്രമാണ്
'പോര്‍ തൊഴില്‍'.പി ആര്‍ ഒ- എ എസ് ദിനേശ്.