Latest News

വിട പറഞ്ഞത് തമിഴ് സിനിമയില്‍ കോമഡി റോളുകളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും തിളങ്ങിയ നടന്‍;ചലച്ചിത്രതാരം മയില്‍സാമി നിര്യാണത്തില്‍ അനുശോചനമറിയിച്ച് സിനിമാ ലോകം

Malayalilife
വിട പറഞ്ഞത് തമിഴ് സിനിമയില്‍ കോമഡി റോളുകളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും തിളങ്ങിയ നടന്‍;ചലച്ചിത്രതാരം മയില്‍സാമി നിര്യാണത്തില്‍ അനുശോചനമറിയിച്ച് സിനിമാ ലോകം

പ്രശസ്ത തമിഴ് ചലച്ചിത്രതാരം മയില്‍സാമി അന്തരിച്ചു. ചെന്നൈയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 57 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് നടികര്‍ സംഘം ( എസ് ഐ എ എ) അറിയിച്ചു.

മുന്‍നിര താരങ്ങളായ അജിത്, വിജയ്, കമലഹാസന്‍ എന്നിവരോടൊപ്പം ഉള്‍പ്പെടെ ഇരുനൂറില്‍പ്പരം സിനിമകളില്‍ മയില്‍സാമി അഭിനയിച്ചിരുന്നു. ടെലിവിഷന്‍ മേഖലയിലും സാന്നിദ്ധ്യമറിയിച്ചിരുന്നു. നടന്റെ വിയോഗത്തില്‍ കമലഹാസന്‍, ശരത് കുമാര്‍ ഉള്‍പ്പെടെ നിരവധി തമിഴ് സിനിമാപ്രവര്‍ത്തകര്‍ അനുശോചനം അറിയിച്ചു.

കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ പ്രിയ സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് തമിഴ് സിനിമാലോകം.കെ ഭാഗ്യരാജിന്റെ സംവിധാനത്തില്‍ 1984 ല്‍ പുറത്തെത്തിയ ധവനി കനവുകള്‍ എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമിയുടെ സിനിമാ അരങ്ങേറ്റം. ആ ചിത്രത്തില്‍ ആള്‍ക്കൂട്ടത്തിലെ ഒരാള്‍ മാത്രമായിരുന്നെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് തുടങ്ങിയവയാണ് അഭിനയിച്ചവയില്‍ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍. ഇതില്‍ കണ്‍കളെ കൈത് സെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്സര്‍ക്കാരിന്റെ മികച്ച കൊമേഡിയനുള്ള പുരസ്‌കാരം ലഭിച്ചു. സുജാതയുടെ രചനയില്‍ ഭാരതിരാജ സംവിധാനം ചെയ്ത് 2004 ല്‍ പുറത്തെത്തിയ ചിത്രമാണിത്. 2000 മുതല്‍ ഇങ്ങോട്ട് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാണ് മയില്‍സാമി. 2016 ല്‍ മാത്രം 16 ചിത്രങ്ങളിലാണ് അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read more topics: # മയില്‍സാമി
Tamil comedian Mayilsamy passes away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES